അലസന്മാരും , നിഷ്ക്ക്രിയരും ആക്കുന്നു എന്നും ,
കുടുംബ ബന്ദങ്ങള്‍ തകരാന്‍ വരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍
കാരണമാകുന്നു എന്നൊക്കെയുള്ള ദാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കാറൂണ്ട്.
എന്നാല്‍ എന്നെ പോലുള്ളവര്‍ക്ക് ഇന്റര്‍ നെറ്റും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും
എന്നും ഒരനുഗ്രഹം തന്നെ ആണ് ,
ജീവിതം നാലു ചുവരുകള്‍ക്ക് ഉള്ളില്‍ മുരടിച്ചു പോകുമായിരുന്ന ഞാന്‍
ഏകാന്തതയും ഒറ്റപെടലില്‍ നിന്നും ഉള്ള ഒളിച്ചോട്ടം ആയിട്ടായിരുന്നു
നെറ്റിന്റെ വിശാല ലോകത്തേക്ക് കടന്നു ചെല്ലുന്നത്.
വിനോദത്തിന്റെയും , വിക്ഞാനത്തിന്റെയും ,
സൗഹ്രുതത്തിന്റെയും വിശാലമായ ഒരു ലോകം തന്നെ
എനിക്ക് മുന്നില്‍ തുറക്കപെട്ടു..
കുന്നിന്‍ ചരിവിലെ കൊച്ചു കൂരയില്‍ എന്നെ കാണാനായ്
ആദ്യമായെത്തിയ നെറ്റ് സുഹ്രുത്ത് പ്രീതേച്ചിയായിരിന്നു
നൂറ്റിപത്ത് കിലോമീറ്റര്‍ യാത്ര ചെയ്താണു പ്രീതേച്ചി എത്തിയത്
എന്നു കേട്ടപ്പോള്‍ എന്റെ വീട്ടുകാര്‍ക്ക് അതിശയം ആയിരുന്നു..
പിന്നീട് പല ഓണ്‍ലൈന്‍ സുഹ്രുത്തുക്കളെയും നേരില്‍ കാണാന്‍ പറ്റി,
ഓരോരുത്തരെ കാണുംബോഴും എന്റെ വൈകല്ല്യങ്ങളൂം , ദുഖങ്ങളും മറന്ന്
ഞാന്‍ ഏറെ സന്തോഷിക്കുകയായിരുന്നു..
പിന്നീട് സ്ഥിര വരുമാനത്തോടെ ഒരു ജീവിതമാര്‍ഗം കണ്ടെത്താനും
എനിക്ക് തുണയായത് ഈ ഓണ്ലൈന്‍ സൗഹ്രുതങ്ങള്‍ തന്നെ
ചിറകൊടിഞ്ഞ ജീതങ്ങള്‍ എന്ന ബ്ലോഗിലൂടെ നൗഷാദ് ഇക്കായും,
ഫേസ് ബൂക്ക് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലൂടെ നാമൂസ് ഇക്കായും,
ഒപ്പം നല്ലവരായ ബ്ലോഗ് സുഹ്രുത്തുക്കളും ചേര്‍ന്നു നടത്തിയ ആത്മാര്‍ഥ പരിശ്രമത്തിന്റെ ഫലമായി വീട്ടിലെ നാലു ചുവരുകള്‍ക്ക് ഉള്ളില്‍ ജീവിതം മുരടിച്ചു പോകുമായിരുന്ന
എനിക്ക് മുന്നില്‍ പുറം ലോകത്തിന്റെ വിശാലതയിലേക്കുള്ള വാതില്‍ തുറക്കപെട്ടു..
മലയാളി ഫ്രണ്ട്സ് ഗ്രൂപ്പ് എനിക്ക് യാത്ര ചെയ്യാനായ് പുതിയ ഒരു ഹോണ്ടാ ആക്റ്റീവ
ബൈക് ആള്‍ട്ടര്‍ ചെയ്തു നിരത്തിലിറക്കാനുള്ള മുഴുവന്‍ ചിലവും വഹിക്കാം എന്നു
പറഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് എന്റെ കണ്ണു നിറഞ്ഞിരുന്നു,
എനിക്ക് സ്വപ്നം കാണാന്‍ കൂടി കഴിയുമായിരുന്നില്ല യാത്രചെയ്യാന്‍ ഒരു വണ്ടിയും ,
റോഡ് സൈടില്‍ കച്ചവടം ചെയ്യാനായ് സാദനങ്ങളോടു കൂടി ഒരു ഷോപ്പും ,
ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇതെല്ലാം ശരിയാക്കി തരാന്‍ കഴിഞ്ഞത് ഓണ്‍ലൈന്‍ സുഹ്രുത്തുക്കളുടെ പ്രിശ്രമം ഒന്നുകൊണ്ട് മാത്രമായിരുന്നു ,,
അങ്ങനെ 13:11:2011 ഞായറാഴ്ച ശലഭം ജനറല്‍ ഷോപ്പ് തുറക്കപ്പെട്ടു...
13 : 11 : 11
ഒരു വര്‍ഷം കഴിയുന്നു പുതിയ ഷോപ്പ് തുറന്നിട്ട്
ആദ്യമൊക്കെ അനിയന്‍ എന്റെ കൂടെ ഷോപ്പില്‍ എന്നെ സഹായിക്കാനായ്
നിന്നിരുന്നു , ഇപ്പോള്‍ ഞാന്‍ തനിച്ചാണു ഷോപ്പിലെ കാര്യങ്ങള്‍ ഒക്കെ
ചെയ്യുന്നത് ,
ഇപ്പോള്‍ പഴയതുപോലെ പലതും ചിന്തിച്ച് മനസ്സു വിഷമിക്കാറീല്ല
സന്തോഷമായ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നു
എന്റെ ഈ സന്തോഷം നിങ്ങള്‍ തന്നതാണു..............
എല്ലാവരോടും എന്റെ ഹ്രുതയത്തില്‍ നിന്നുള്ള സ്നേഹവും , സന്തോഷവും അറിയിക്കുന്നു
13 : 11 :12
നെറ്റിലെ സൗഹ്രുതങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്നും ,
കംബ്യൂട്ടറോ കീ ബോര്‍ടോ പണീ മുടക്കിയാല്‍ അവസാനിക്കുന്നതാണ്
നെറ്റിലെ സൗഹ്രുതങ്ങള്‍ എന്നൊക്കെയുള്ള വാദങ്ങള്‍ തെറ്റാണെന്ന്
തെളിയിക്കുകയാണ് എന്റെ അനുഭവം ,

38 comments:
നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്. മനുഷ്യന്റെ മനസ്സാണ് പ്രധാനം.
എല്ലാ നന്മകളും ഇനിയും ഭവിക്കട്ടെ.
ആദ്യ കമന്റിനും , നല്ല വാക്കുകള്‍ക്കും സന്തോഷം റാംജി ചേട്ടാ
സൌഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ,, ആശംസകൾ
നന്മകൾ നേരുന്നു..........
നല്ലത് ഇതിൽ നിന്നും കേൾക്കാനാണ് നമുക്കും താല്പര്യം,
പക്ഷെ എന്തിനു പറയുന്നു ഇന്ന് നെഗറ്റീവ് വഷങ്ങൾ കൂടി വരുന്നുണ്ട് മതിയായ അറിവില്ലായ്മയോടെയുള്ള സമീപനം തന്നെ
നന്മകള്‍ നേരുന്നു
എല്ലാ നന്മകളും നേരുന്നു ജിത്തു
എല്ലാവിധ നന്മകളും നേരുന്നു .. നാഥന്‍ അനുഗ്രഹിക്കട്ടെ ..
ജിത്തുവിന് നന്മകൾ നേരുന്നു.....
ജീവിതം പലപ്പോഴും പലരോടും അങ്ങിനെയാണ് പെരുമാറുക...കൊഞ്ഞനംകുത്തി കാണിക്കുക. കുട്ടികള്‍ കളികുമ്പോള്‍ കാണിക്കാറില്ലേ അതുപോലെ .തിരിച്ചു അങ്ങോട്ടും അതുപോലെ കാണിക്കുക .കരഞ്ഞിട്ടു കാര്യമില്ല...എന്നും നന്മകള്‍ വരട്ടെ .എല്ലാ ഭാവുകങ്ങളും നേരുന്നു ചക്കരെ !
ആശംസകളോടെ..
അസ്രുസ്
ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. ഇനിയും സന്തോഷത്തോടെ ഏറെക്കാലം മുന്നോട്ട് പോകാൻ സർവ്വശക്തൻ തുണക്കട്ടെ.
സന്തോഷം ജിത്തു
നന്മകൾ നേരുന്നു..........
സര്‍വമംഗളങ്ങളും നേരുന്നു
>> ഇപ്പോള്‍ പഴയതുപോലെ പലതും ചിന്തിച്ച് മനസ്സു വിഷമിക്കാറീല്ല
സന്തോഷമായ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നു <<
ജിത്തൂന്റെ സന്തോഷത്തിലേക്ക് എന്റെ ഒരുപാട് ഇഷ്ട്ട സന്തോഷങ്ങൾ കൂടി ചേർക്കട്ടെ ഈ നിമിശം
നെറ്റ് കൂട്ടായ്മയുടെ ഈ സന്തോഷം കൂടുതൽ പേരിലേക്ക് നമുക്ക് വീണ്ടും നൽകാം ജിതൂനെ കൂടെ ഉൾപ്പെടുത്തി തന്നെ.
നല്ല മനസ്സുകൾക്ക് സ്നേഹ പ്രണാമം
സന്തോഷത്തില്‍ ഞാനും പങ്കാളിയാവുന്നു! ഇനിയുള്ള കാലമത്രയും ഈ സന്തോഷം നിലനില്‍ക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു!
നന്മകള്‍ നേരുന്നു
തുടർന്നും പരമകാരുണികന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..!!
ഈ സന്തോഷവും നമ്മുടെ സൌഹൃദവുമെന്നും നില നില്‍ക്കട്ടെയെന്നു ആശംസിക്കുന്നു. ഇനിയും നേരില്‍ കാണാന്‍ വന്നില്ലല്ലോ എന്ന കുറ്റ ബോധവും എനിക്കുണ്ട്.ജിത്തു ക്ഷമിക്കുക.കടയെല്ലാം നന്നായി പോകുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.ഒഴിവു സമയങ്ങളില്‍ ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ നമുക്ക് വീണ്ടും സംവദിക്കാം.
ഇനി ഒരു കൂട്ടുകാരി കൂടെയുണ്ടാവട്ടെ.. :)
ashamsakal jithu
നന്മകൾ നേരുന്നു.....സസ്നേഹം
ജിത്തൂ, വളരെ സന്തോഷം തോന്നി ഈ കുറിപ്പ് വായിച്ചപ്പോൾ. എല്ലാ ആശംസകളും.
ജിത്തൂ, ഒരുപാട് സന്തോഷം, ഒപ്പം സര്‍വ്വ മംഗളങ്ങളും പ്രാര്‍ത്ഥനയും...
ജിത്തുവിന്റെ സന്തോഷത്തില്‍ പങ്ക് ചേരുന്നു...ഒപ്പം ഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്നായി അദ്ധ്വാനിച്ച ഹരി പെരുമണ്ണയും സഹപ്രവര്‍ത്തകനും,ഡോ.മുഹമ്മദ് കോയ എന്നിവരേയും അഭിനന്ദിക്കുന്നു, നന്ദിയോടെ സ്മരിക്കുന്നു.
ella nanmakalum!!
സന്തോഷം സുഹൃത്തെ വളരെ സന്തോഷം , പുണ്യവാളനും ഒരു പാട് സൌഹൃദങ്ങളുടെ വലയിലാണ് ഓരോ ദിനവും ഇഴ നെയ്തു കൂട്ടുന്നത് .. സ്നേഹാശംസകളോടെ സ്വന്തം @ PUNYAVAALAN
ജിത്തുവിനെ മാത്രമല്ല; ജിത്തുവിന്റെ അച്ഛനെയും അനുജനെയുമൊക്കെ കഴിഞ്ഞ ലീവിന് വന്നപ്പോള്‍ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. വളരെ നല്ലൊരു അനുഭവമായിരുന്നു അത് . ആ സ്നേഹവായ്പ്പിനു വളരെ നന്ദി
പരിശ്രമശാലികള്‍ വിജയിക്കുകതന്നെ ചെയ്യും എന്ന ആപ്തവാക്യം ജിത്തുവിന്റെ കാര്യത്തിലും വളരെ ശരിയാണ്.
ആശംസകള്‍ നേരുന്നു
ജിത്തുവിന് നന്മകൾ നേരുന്നു.....
ശലഭം അങ്ങനെ പാറി പറക്കട്ടെ എല്ലാ നന്മകളും ...
എല്ലാ നന്മകളും നേരുന്നൂ. താങ്കള്‍ക്കും ഈ കുട്ടായ്മക്കും...........
പ്രിയപ്പെട്ട ജിത്തൂട്ടന് എന്റെ എല്ലാവിധ ആശംസകളും. പാലാഴി ഇവിടെ നിന്നു വളരെ അടുത്താണെങ്കിലും വരാൻ കഴിയാത്തത് ജോലി സമയത്തിന്റെ പ്രത്യേകത കൊണ്ടാണ്. എങ്കിലും ജിത്തുവേട്ടനെ കാണാൻ ഞാൻ വരുന്നുണ്ട് ഉടൻ തന്നെ.
എന്നും നന്മകൾ നേരുന്നു......................
ശുഭാശംസകൾ...............
എന്നും നന്മകൾ നേരുന്നു......................
ശുഭാശംസകൾ...............
Happy to see you in your new role, as a successful human being.All regards.
വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോനുന്നു നന്മ എവിടെയും സന്തോഷം പകരും .ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
നന്നായി വായിക്കൂ എഴുതൂ ജീവിക്കൂ. സൌഹൃദങ്ങള്‍ സൂക്ഷിക്കൂ.എഴുത്തില്‍ അക്ഷരതെറ്റുകള്‍ ഒഴിവാക്കൂ. ബന്ധങ്ങള്‍ ധാരാളം സൌഹൃദങ്ങള്‍ സമ്മാനിക്കട്ടെ.
എല്ലാ കൂട്ടുകാരോടും എന്റെ സന്തോഷം അറിയിക്കുന്നു,
ഇപ്പോ പഴയതുപോലെ നെറ്റില്‍ അതിക സമയം ചിലവഴികാന്‍ പറ്റുന്നില്ല
ഷോപ്പിന്നു വരുംബോള്‍ രാത്രി വൈകും ,
നിങ്ങളൂടെ ആശംസകള്‍കും , നല്ല വാക്കുകള്‍കും ഏറെ സന്തോഷം
എന്റെ പ്രിയ കൂട്ടുകാരെ.......
ഹാഷിമിന്റെ മെയില്‍ വഴിയാണ് ജിത്തുവിന്റെ ബ്ലോഗില്‍ വന്നത്.
എന്തൊക്കെയോ വൈഷമ്യങ്ങള്‍ ഇരമ്പുന്ന മനസ്സ് അറിയുന്നു. ഒന്നും വ്യക്തമായി അറിയാനാവുന്നില്ല..
ട്യ്പിങ്ങില്‍ ധാരാളം പിശകുകള്‍ കണ്ടു. തിരുത്തണം.
എല്ലാ ആശംസകളും.
നന്മകൾ,
Post a Comment