Monday, February 8, 2010

ഇനിയും മൗനം അരുതെ !

എത്ര മനോഹരമായി നീ-
അണിയിച്ചൊരുക്കിയീ ഭൂമിയെ.

വെള്ളവും വെളിച്ചവും വായുവും നല്‍കി നീ .
മലകളും പൂക്കളും പുഴകളും നല്‍കി നീ.
ആകാശവും അതില്‍ പാറിപ്പറക്കും പറവകളും‌-
പുഴയും പുഴയിലെ നീന്തിത്തുടിക്കുമീ-
മീനിനേയും തന്നു നീ .

എത്ര മനോഹരമായി ഒരുക്കി നീയീ ഭൂമിയെ...

വായുവും വെള്ളവും മലിനമാക്കുന്നു... 
മലകള്‍ ഇടിക്കുന്നു കാടുകള്‍ വെട്ടുന്നു .. 
എങ്ങും കോണ്‍ക്രീറ്റു സൗധങ്ങള്‍ പൊങ്ങുന്നു....

പുഴയിലെ മീനുകള്‍ ചത്തുമലക്കുന്നു..
ആകാശത്തില്‍ പാറി പറക്കും-
പറവകള്‍ തന്‍ ചലനമറ്റു വീഴുന്നു..

പുഴകള്‍ വറ്റി തുടങ്ങി.. ഋതുക്കള്‍ തന്‍ താളം തെറ്റി..

ഏറെ അകലെയല്ലാ നീ തന്‍ സുന്ദര സൃഷ്ടിയാമീ-
ഭൂമിതന്‍ അന്ത്യം.

അതും നീ തന്നെ സൃഷ്ടിച്ചു വിട്ടൊരീ മനുഷ്യ കുലത്തിനാല്‍..
എന്നിട്ടുമെന്തേ നീ മൗനം ഭജിക്കുന്നു..
എന്തേ നിനക്കും നിയന്ത്രിക്ക സാധ്യമല്ലെ?.
നീ തന്നെ സൃഷ്ടിച്ചൊരീ മനുഷ്യ കുലത്തിനെ. 

എന്തേ നിനക്കും പറ്റിയോ തെറ്റ്?
നീ തന്‍ സൃഷ്ടിയില്‍..
മനുഷ്യ കുലത്തിന്‍ സൃഷ്ടിയില്‍...

ഇനിയും മൗനം അരുതെ !..
മനുഷ്യ കുലത്തിനു നേര്‍ വഴി കാട്ടി-
നിയന്ത്രിച്ചീടുക നീ .
നീ തന്‍ സുന്ദര സൃഷ്ടിയാമീ ഭൂമിതന്‍ രക്ഷക്കായി..

ഭൂമിതന്‍ രക്ഷക്കായ് !...





8 comments:

ഏ.ആര്‍. നജീം said...

ഈ മൗനം അബലയുടേതല്ല... മറിച്ച് കേവലം മനുഷ്യര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ കാരുണ്യവാനായ ദൈവം പൊറുത്തു തരുന്നു എന്നേയുള്ളൂ...

Mohamedkutty മുഹമ്മദുകുട്ടി said...

മനുഷ്യനെ ദൈവം പരീക്ഷിക്കുകയാണ്.പല തവണ അങ്ങിനെ പരീക്ഷിച്ചതിനു ധാരാളം തെളിവുകള്‍ നമുക്കു കാണാം.

കുഞ്ഞൂസ് (Kunjuss) said...

ഭൂമിദേവിയുടെ ക്ഷമയെ മനുഷ്യര്‍ പരീക്ഷിക്കുകയാണ്,പക്ഷെ എന്നെങ്കിലും ഒരു തിരിച്ചടി കിട്ടുമ്പോള്‍ മാത്രമേ നമ്മള്‍ തെറ്റുകള്‍ തിരിച്ചറിയുന്നുള്ളൂ.....

അന്വേഷകന്‍ said...

വളരെ നല്ല ആശയം..

പ്രസക്തമായ വിഷയം.

കവിതയായപ്പോള്‍ ഭംഗി അല്പം കുറഞ്ഞത് പോലെ..
ശ്രദ്ധിച്ചിരുന്നെങ്കില്‍ അല്പം കൂടി നന്നാക്കാമായിരുന്നു.

Shine Kurian said...

മൌനം ഭജിക്കുന്നു എന്നെനിക്കഭിപ്രായമില്ല ജിത്തു..

നാമൂസ് said...

തിരക്കിന്‌ അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മിക്ക കവിതകളിലും പ്രണയമാണ് പ്രമേയം. എന്നാല്‍ ഇത്തരം ധാര്‍മിക രോഷമാണ് ഇന്നിനു വേണ്ടത്. കൂടുതല്‍ എഴുതുക. കൂടുതല്‍ മെച്ചപ്പെടും. നല്‍കുന്ന സന്ദേശം നല്ലതായാല്‍ അല്പം പോരായ്മകള്‍ ഉണ്ടെങ്കിലും സാരമില്ല

Praveen said...

ഈ രോഷം എന്നെ അലറി വിളിക്കാന്‍ പ്രേരിപ്പിക്കുന്നു...