Wednesday, September 14, 2011

അങ്ങനെ കണ്ണുര്‍ മീറ്റും കഴിഞ്ഞു .. ഇനി

തുഞ്ചന്‍പറമ്പിലെ മീറ്റിലും , കണ്ണുര്‍ മീറ്റിലും ഒക്കെ പങ്കെടുക്കണം
എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു , പക്ഷെ സാധിച്ചില്ല ,


കഴിഞ്ഞ അഞ്ചാറു വര്‍ഷമായി എന്‍റെ പല ആഗ്രഹങ്ങളും
മറ്റാരും അറിയാതെ ആഗ്രഹങ്ങളായ് തന്നെ മനസ്സില്‍  ഇരിക്കാറാണ് പതിവ്‌. 


അതുപോലെ തന്നെ മീറ്റില്‍ പങ്കെടുക്കാനും , ബ്ലോഗര്‍മാരെ
പരിചയപ്പെടാനുമുള്ള ആഗ്രഹവും ആഗ്രഹമായ് തന്നെ ഇരിക്കുന്നു ..


എങ്കിലും തുഞ്ചന്‍ മീറ്റിലെ വിവരങ്ങള്‍ തത്സമയം കൂതറ ഹാഷിമിലൂടെയും
കണ്ണുര്‍ മീറ്റിലെ വിവരങ്ങള്‍ പ്രീതേച്ചിയിലൂടെയും ( വളപൊട്ടുകള്‍ ) ഞാന്‍ അറിയുന്നുണ്ടായിരുന്നു ..

കണ്ണുര്‍ മീറ്റിലെ വിവരങ്ങളും , ഫോട്ടോകളും ഒക്കെകൂടി കണ്ടതോടെ
ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുവാനുള്ള എന്‍റെ ആഗ്രഹത്തിനു
കൂടുതല്‍ ജീവന്‍ വച്ചിരിക്കുന്നു ,


ആറു വര്‍ഷമായ് എന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തില്‍ വിലങ്ങു വീണിട്ട്
എങ്കിലും എന്‍റെ മനസ് അറിയാവുന്ന എന്‍റെകൂട്ടുകാര്‍
അവര്‍  എന്നെ പല സ്ഥലത്തും  കൊണ്ടു പോകാറൂണ്ട്...
മീറ്റിനു പങ്കെടുക്കാന്‍  ആഗ്രഹം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍
അവര്‍ എന്നെഅവിടെ എത്തിക്കുമായിരുന്നു , 

പ്രീതേച്ചിയും ( വളപൊട്ടുകള്‍ )  ഒരുപാടു നിര്‍ബന്ധിച്ചിരുന്നു കണ്ണുര്‍ മീറ്റില്‍
പങ്കെടുക്കാന്‍ പക്ഷേ ആരെയും  ബുദ്ധിമുട്ടിക്കേണ്ടാ എന്നു കരുതി 
എന്‍റെ മനസിലെ ആഗ്രഹം ഞാന്‍ ആരെയും അറിയിച്ചില്ല  ...

അടുത്ത ബ്ലോഗ് മീറ്റില്‍ എത്ര ബുദ്ധിമുട്ടിയാണെങ്കിലും
ഞാനും പങ്കെടുക്കും , എനിക്കും ബ്ലോഗിലെ പുലികളേയും ,
സിംഹങ്ങളേയും ഒക്കെ നേരില്‍ കാണണം , 

പിന്നെ കണ്ണുര്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുത്തവര്‍  പരസ്പരം
ഇ മെയില്‍ ഐഡിയും , മൊബൈല്‍ നബറും ഒക്കെ
കൈമാറുന്നത് കണ്ടു ,



കണ്ണൂര്‍ മീറ്റിന്‍റെ അന്ന് പ്രീതേച്ചിയുടെ ഫോണിലൂടെ
ശാന്ത ടീച്ചറെ  പരിചയപ്പെട്ടു സംസാരിച്ചിരുന്നു .
മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും  എനിക്കും നിങ്ങളെയൊക്കെ 
പരിജയപ്പെടണം എന്‍റെ ഇ മെയില്‍ ഐ ഡിയും , 
മൊബൈല്‍ നബറും ചുവടെ ചേര്‍ക്കുന്നുണ്ട് ..

അപ്പോള്‍ ബ്ലോഗര്‍മാരുടെ കോള്‍ പ്രതീക്ഷിക്കുന്നു ട്ടോ
നോക്കാം എന്നെ പരിചയപ്പെടാന്‍  ആര്‍ക്കെങ്കിലും

താല്പര്യം ഉണ്ടോ എന്ന് അല്ലേ..???


എന്നെ വീല്‍ചെയറില്‍ ആക്കിയ രോഗത്തെ പ്പറ്റി അറിയാന്‍ 
ഈ ലിങ്ക് നിങ്ങളെ സഹായിക്കും 


അപ്പോള്‍ നിര്‍ത്തുന്നു--
സസ്നേഹം........ ജിത്തു

ശലഭം പോല്‍ പാറി പറക്കാന്‍ എന്‍ മനം കൊതിച്ചിടുന്നു , ദുഖങ്ങളും പരാതികളും പരിഭവങ്ങളും ഇല്ലാതെ

                                                         
my mob no .. 09895340301
my email id .. mstars.jith@gmail.com
my blog link .. http://shalabamai.blogspot.com/

103 comments:

രഘുനാഥന്‍ said...

എന്തുകൊണ്ടാ മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നത്‌ ജിത്തു?

ജിത്തു said...

രഘുഏട്ടാ
എനിക്ക് മീറ്റില്‍ പങ്കെടുകാന്‍ പറ്റാഞ്ഞത് മറ്റൊന്നും കൊണ്ടല്ലാ , ഞാന്‍ ഒരു 7 വര്‍ഷത്തോളമായി
വീട്ടില്‍ തന്നെയാ ,
പുറത്തു പോവാന്‍ 2 ആളുകളുടെ സഹായം വേണം
കാലുകള്‍ പണി മുടക്കി , ഇപ്പോ നടക്കാന്‍ പറ്റില്ലാ
അതാ പ്രശ്നം
എന്‍റെ കുഞ്ഞു ബ്ലോഗില്‍ വന്നതിനു നന്ദി ട്ടോ

കുഞ്ഞൂസ് (Kunjuss) said...

ജിത്തൂ, ഇന്നലെ തന്നെ ഇവിടെ വന്നിരുന്നു, പക്ഷേ, കമന്റ്‌ ടൈപ്പ് ചെയ്യാന്‍ കഴിഞ്ഞില്ല.
ഒക്കെ ശരിയാവും , മീറ്റുകളില്‍ പങ്കെടുക്കാനും കൂട്ടുകാരെ കാണാനും പരസഹായമില്ലാതെ പുറത്തു പോകാനും ഒക്കെ കഴിയും. ശുഭാപ്തി വിശ്വാസിയായിരിക്കുക...

ജിത്തു said...

ആ വിശ്വാസം അല്ലെ എന്‍റ കരുത്ത് കുഞ്ഞേച്ചി ,

Manoraj said...

ജിത്തു...

വെറുതെ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.. അടുത്ത മീറ്റില്‍ നമുക്ക് കാണാന്‍ കഴിയും എന്ന് തന്നെ കരുതട്ടെ..

വിധു ചോപ്ര said...

ധൈര്യമായിരിക്കൂ ജിത്തൂ.നടന്നു പോകാൻ കഴിയുന്നുവെന്ന കേവലമായ കഴിവ് ഇപ്പോൾ ഉണ്ടെങ്കിലും കണ്ടമാനം പ്രശ്നങ്ങളുള്ളവർ തന്നെ ഓരോരുത്തരും എന്ന് ദയവായി മനസ്സിലാക്കുക. ജിത്തുവിന്റെ അസുഖം മാറ്റാവുന്നതേയുള്ളൂ എന്ന് തന്നെ വിചാരിക്കുക. തളരാതിരിക്കാനുള്ള താങ്ങായി ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലെങ്കിലും ഇപ്പോഴില്ലേ.
സ്നേഹപൂർവ്വം വിധു

രമേശ്‌ അരൂര്‍ said...

ജിത്തു ഏതായാലും കൂട്ടുകാരെ കാണാന്‍ തീവ്രമായി ആഗ്രഹിക്കുന്നതല്ലേ ,,തീര്‍ച്ചയായും അത് സംഭവിക്കുക തന്നെ ചെയ്യും ..സന്തോഷമായിരിക്കുക ..:)

yemceepee said...

ഇത് വരെ വന്ന സ്ഥിതിക്ക് ഒന്നും മിണ്ടാതെ പോകുന്നില്ല.ഇപ്പോള്‍ തന്നെ ഒത്തിരി പേര്‍ നിന്നെ കാണാന്‍ വന്നില്ലേ? ഇനിയും ഒരു പാട് കൂട്ടുകാര്‍ നിന്നെ കാണാന്‍ വരും.കൂട്ടായി ഉണ്ടാവുകയും ചെയ്യും.

Sabu Hariharan said...

ധൈര്യമായിരിക്കൂ.
കോഴിക്കോട്‌ ധാരാളം ബ്ലോഗർമാർ ഉണ്ടെന്നാണ്‌ അറിവ്‌. അവരിൽ പലർക്കും ജിത്തുവിനെ വന്നു കാണാനും, സംസാരിക്കാനും കഴിയും. ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ..

Unknown said...

ജിത്തു ഏട്ടാ , ബ്ലോഗിലെ എലികളെ കാണണ്ടേ ... ഞാന്‍ ഇവിടെ ഉണ്ടേ
പുലികളും സിംഹങ്ങളും മാത്രം മതിയോ....

കൊമ്പന്‍ said...

ജിത്തൂട്ടാ നമുക്ക് മീറ്റാം നീ ദൈര്യമായി ഇരിക്ക് കൊമ്പനല്ലേ പറയുന്നത്

ജിത്തു said...

അതു വിട്ടുപോയ് ചേര്‍ക്കാന്‍ എലികള്‍ :) , ഹാ ഹാ , തീര്‍ച്ചയായും യൂനസ് :)

ജിത്തു said...

കൊമ്പന്‍ said...

ജിത്തൂട്ടാ നമുക്ക് മീറ്റാം നീ ദൈര്യമായി ഇരിക്ക് കൊമ്പനല്ലേ പറയുന്നത്
മീറ്റണം , നമ്മള്‍ മീറ്റും അല്ലെ :)

നാമൂസ് said...

ഉത്ക്കടമായ ആഗ്രഹം പ്രതീക്ഷയോടെയുള്ള കാത്തിരുപ്പ് ഇവ രണ്ടും നമ്മെ ലക്ഷ്യത്തിലെക്കാനയിക്കും. ഇനിയൊരു കൂട്ടായ്മയിലെ വിശേഷാല്‍ വാര്‍ത്തയായി'ഇ ലോകം'ജിത്തുവിനെ പറയും.അതുവരേക്കും സ്നേഹ സലാം.

ജിത്തു said...

യൂനസ് വിളിച്ചതിലും ,
സംസാരിക്കാന്‍ പറ്റിയതിലും സന്തോഷം

റശീദ് പുന്നശ്ശേരി said...

നമുക്ക് കാണണം നാട്ടുകാരാ
വരുമ്പോള്‍ പാലാഴിയിലെക്കൊരു യാത്ര തീരുമാനിച്ചിട്ടുണ്ട്.:)

ജിത്തു said...

സാബു ഭായ് , വിളിച്ചതിലും , സംസാരിക്കാന്‍ പറ്റിയതിലും
സന്തോഷം , @ Sabu M H

ജിത്തു said...

എപോഴും സ്വാഗതം ,

@ റശീദ് പുന്നശ്ശേരി

Ismail Chemmad said...

@ puliyum simhavumalla. Ennaalum namukku kaanaam jithu. Ella prarthanakalum..

ഒരു ദുബായിക്കാരന്‍ said...

ജിത്തു, ഞാനും ഒരു കോഴിക്കോട്കാരനാണ്..നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും കാണാന്‍ വരാം..സാരമില്ല എല്ലാം നേരെയാകും എന്ന പതിവ് ഉപചാര വാക്ക് ഞാന്‍ പറയുന്നില്ല..എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാന്‍ ജിത്തുവിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

ജിത്തു said...

അങ്ങനെ പ്രതീക്ഷിക്കുന്നു പ്രീതേച്ചി
നിങ്ങളുടെ ഒക്ക് സ്നേഹ സൌഹാര്‍ദ്ധമാണ്
എനിക്ക് കരുത്ത് നല്‍കുന്നത്
@ yemceepee

ജിത്തു said...

ഇസമയില്‍ ഭായ് വിളിച്ചതിലും , സംസാരിക്കാന്‍ പറ്റിയതിലും സന്തോഷം ,
നാട്ടില്‍ വരുംബോള്‍ വരു , നമുക്ക് നേരില്‍ കാണാം
@Ismail Chemmad

ജിത്തു said...

അപ്പോള്‍ നമ്മള്‍ നാട്ടുകാരാണല്ലെ
ഞാന്‍ പാലാഴി ആണു , നിയര്‍ മെഡിക്കല്‍ കോളേജ്


@ഒരു ദുബായിക്കാരന്‍

ജിത്തു said...

എല്ലാവരെയും നേരില്‍ കാണാന്‍ സാദിക്കും എന്നു തന്നെ പ്രതെക്ഷിക്കുന്നു
രമേഷേട്ടാ
@രമേശ്‌ അരൂര്‍

വിളിച്ചതിലും സംസാരിക്കാന്‍ പറ്റിയതിലും സന്തോഷം
വിദു ചേട്ടാ , അസുഖവും , മറ്റു ബുദ്ദിമുട്ടുകളുമായ് എന്നെക്കാള്‍ കഷ്ടത
അനുഭവിക്കുന്നവരെ കുറിച്ച് ഓര്‍ക്കുംബോള്‍ എന്‍റെ അസുഖം ഒക്കെ നിസാരം എന്ന് എനിക്കു തോന്നാറുണ്ട് ,
പിന്നെ സ്നേഹസൌഹ്രുതങ്ങള്‍ എന്നും എനിക്ക് ഒരു ആശ്വാസം ആണ്

@ വിധു ചോപ്ര

സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷം മനോരാജ്
അടുത്ത മീറ്റില്‍ കാണാന്‍ പറ്റും എന്നു തന്നെ പ്രതീക്ഷിന്നുക്കു

@ Manoraj

ബിന്‍സൈന്‍ said...

സ്നേഹത്തോടെ ജിത്തുവിന്,
അവിചാരിതമായി താങ്കളുടെ ബ്ലോഗിലേയ്ക്ക്‌ എത്തിയതാണ്......ശുഭപ്രതീക്ഷയുടെ സ്വപ്‌നങ്ങള്‍ വിടര്‍ത്തുന്ന ശലഭമാകട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു...........

ജിത്തു said...

നാമൂസ് ഭായ് വിളിച്ചതിലും , സംസാരിക്കാന്‍ പറ്റിയതിലും
ഏറെ സന്തോഷമുണ്ട്

@ നാമൂസ്

Junaiths said...

എല്ലാത്തിനും എന്തെങ്കിലും കാരണങ്ങളുണ്ട് ജിത്തു..
ആത്മവിശ്വാസം ശാരീരിക വിഷമതകളെ തോല്‍പ്പിക്കും,ധൈര്യമായിരിക്കുക..എല്ലാവരെയും നേരില്‍ കാണാനും ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുക്കാനും സാധിക്കും..
എല്ലാ നന്മകളും നേരുന്നു...

ജിത്തു said...

സ്വാഗതം ഭായ്
എന്‍റെ ഈ കൊച്ചു ബ്ലോഗില്‍ വന്നതിനും
സ്നേഹാന്വേഷണത്തിനും നന്ദി

@ ഷൈജു എം. സൈനുദ്ദീൻ

ജിത്തു said...

താങ്കള്‍ പറഞ്ഞത് ശരിയാണ്
എല്ലാത്തിനും ഒരു കാരണം ഉണ്ടാകും
ആത്മ വിശ്വാസം മാത്രമാണെന്‍റെ കൈമുതല്‍ ഇപ്പോള്‍
എല്ലാം ശരിയാകും എന്ന പ്രതീക്ഷയാണെന്നെ മുന്നോട്ട് നയികുന്നതും

@junaith

ഷാജു അത്താണിക്കല്‍ said...

താങ്കള്‍ കരുത്തനാണ്, ഈ അവസഥയിലും ബ്ലോഗ് എഴുതുന്നു, അതുപോലെ കരുത്തോടെ ചിന്തികുനുണ്ടല്ലോ, ഈ മനസിന്റെ ശക്തി കളയാതിരിക്കുക,
ദൈവം രക്ഷികട്ടെ

അഷ്‌റഫ്‌ സല്‍വ said...

ജിത്തൂ .. മനക്കരുത് കൊണ്ട് ശരീരത്തെ തോല്‍പ്പിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ ആഗ്രഹങ്ങളും സഫലമാകും. തീര്‍ച്ച. സന്തോഷമായിരിക്കൂ..

ജിത്തു said...

ഒറ്റക്കിരിക്കുംബോള്‍ പല ചിന്തകള്‍ മനസിനെ അസ്വസ്തമാക്കും
അതില്‍ നിന്നൊക്കെ ഒരാശ്വാസം ഈ കംബ്യൂട്ടറും ഇന്‍റര്‍നെറ്റും ആണ്

@ഷാജു അത്താണിക്കല്‍

എപ്പോഴും സന്തോഷമായ് ചിരിക്കുന്ന മുഖത്തോടെ ഇരിക്കാന്‍ തന്നെയാണ്
എന്‍റെ ആഗ്രഹവും

@ബഡായി

Suja said...

പ്രിയ ജിത്തു ,
ജിത്തുവിന്‍റെ പ്രൊഫൈലില്‍ എഴുതിയിരിക്കുന്നത് വായിച്ചു .
"വിടരും മുന്‍പേ കൊഴിഞ്ഞു പോയ പനിനീര്‍ പൂവ് ......." ഇത്തരം ചിന്തകള്‍ മറന്നു കളയുക.

സമയം കിട്ടുമ്പോള്‍ കഥകളും ,കവിതകളും ഒക്കെ വായിക്കുക .വായന ജിത്തുവിനെ മറ്റൊരു ലോകത്തില്‍ കൊണ്ടുപോകും തീര്‍ച്ച.
അപ്പോള്‍ കൂടുതല്‍ എഴുതുവാന്‍ തോന്നും.അക്ഷരങ്ങളിലൂടെ ജിത്തുവിന് കാടും ,മഞ്ഞും,മഴയും,പൂക്കളും,പുഴകളും കൂട്ടുകാരാകും.
സ്വപ്നങ്ങളുടെ വസന്തകാലം ഇനിയും പൂക്കള്‍ നിറക്കുമ്പോള്‍ ഒരു ശലഭമായി പാറിപ്പറക്കുവാന്‍ ജിത്തുവിന് കഴിയും.

ആ ."പുഴയോരം " എന്ന പെയിന്റിംഗ് മനോഹരമായിരിക്കുന്നു .നിറങ്ങള്‍ നിറഞ്ഞ ഒരു ലോകംജിത്തുവിന് വേണ്ടി കാത്തു നില്‍ക്കുന്നു ,പിന്നെ ബൂലോകത്തെ ഈ കൂട്ടുകാരും .

ജിത്തുവിന്‍റെ ആഗ്രഹം പോലെ അടുത്ത ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കുവാന്‍ കഴിയട്ടെ.
പ്രാര്‍ത്ഥനയോടെ.......

ഷൈജു.എ.എച്ച് said...

അകലെ ഇരിന്നു ഇങ്ങനെ ഒരു മീറ്റിനെ പറ്റി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട് ജിത്തു. മീറ്റിലെ പുലികളെയും സിംഹങ്ങളെയും ചിത്രങ്ങള്‍ വല്ലതും ഉണ്ട് കാണുവാന്‍..??? എവിടെ കാണാന്‍ പറ്റും?
ഓരോ തിരക്കുകള്‍ ആയി ഇവിടെ എത്താന്‍ വൈകി പോയി.
സദയം ക്ഷമിക്കുക. ദൈവം നല്ലത് വരുത്തട്ടെ എന്ന്‌ ആശംസിച്ചു കൊണ്ടു..സസ്നേഹം..
www.ettavattam.blogspot.com

Jefu Jailaf said...

കുലുങ്ങാത്ത മനസ്സില്ലെ ജിത്തുവിന്‌. അതെനിക്കില്ല ജിത്തൂ. ആ മനസ്സിന്റെ ആഗ്രഹങ്ങൾ നടക്കുക തന്നെ ചെയ്യും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..

ജിത്തു said...

@Suja
വായന കുറവാണ് ഇപ്പോള്‍,
പക്ഷെ വായന കാര്യമായിട്ട് തന്നെ എടുക്കാന്‍ ആണെന്‍റെ തീരുമാനം
നല്ല വാക്കുകള്‍ക്ക് സന്തോഷം :)

@ഷൈജു.എ.എച്ച്

ഷൈജു ഏട്ടാ ബ്ലോഗ് മീറ്റ് പോസ്റ്റുകള്‍ കണ്ടില്ലെ :)

@Jefu Jailaf

അങ്ങനെ ഒരു മനസു മാത്രമാണെന്‍റെ ആകെ കൈമുതല്‍ ജെഫുഭായ്

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ശലഭം പോലെ പാറിനടക്കാൻ ആഗ്രഹിച്ച മോഹത്തിനായി കരുത്ത് നൽകട്ടെ എന്ന പ്രാർത്ഥനയോടെ!

ഒരു കുഞ്ഞുമയിൽപീലി said...

jithu.........enthaa parayaa.....ee lokathilekku onnu nokkiyee ninneekkaal enneekkaal kashatapedunnavarillee.....namukkangine chindikkaam.....jithu vinte aagrahangalokke nadakkumm..oru naal....aa oru vishwaasam eppozhum undaayirikkuka

മേഘമല്‍ഹാര്‍(സുധീര്‍) said...

സന്തോഷമായിരിക്കു . സുഖവും ആശ്വാസവും അതിന്റെ പിന്നാലെ വരും ..

kochumol(കുങ്കുമം) said...

എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാന്‍ ജിത്തുവിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..പ്രാര്‍ത്തിക്കുക ദൈവം കേള്‍ക്കും ....ആത്മ വിശ്വാസം കയ്യ് വിടാതെ നോക്കണം ... ദൈവം അനുഗ്രഹിക്കട്ടെ ..

മാണിക്യം said...

ജിത്തു ബൂലോകം ഒരു വലിയ തറവാട് തന്നെയാണ്.
രക്തബന്ധത്തിലുള്ളവരെക്കാള്‍ അടുപ്പവും അതിരുകളില്ലാതെ
സ്നേഹിക്കുകയും ചെയ്യുന്നവര്‍. ഒരു ബ്ലൊഗ് മീറ്റിന് പോകണമെന്ന് എനിക്കും വര്‍ഷങ്ങളായി ആഗ്രഹമായിരുന്നു ഒടുവില്‍ ജൂലൈ തൊടുപുഴ മീറ്റിന് എത്തി. അടുത്ത മീറ്റ് എവിടെയാണെങ്കിലും ജീത്തു ചുമ്മാ ഒന്ന് പറഞ്ഞാല്‍ മതി
"എനിക്കും വരണം" എന്ന്,എന്നിട്ട് നോക്ക് കൊത്തി കൊണ്ട് പറക്കാന്‍ എത്ര പേരുവരുമെന്ന്..
ഒട്ടും നേരം കളയാതെ നന്നായി വായിക്കുക അതിനോളം നല്ല ചങ്ങാതിയില്ല,
എന്റെ പ്രാര്‍ത്ഥനകളില്‍ ജീത്തുവും ഉണ്ടാവും....

joice samuel said...

പ്രാര്‍ത്ഥനയോടെ മുന്നോട്ടു പോകൂ..
ആശംസകളോടെ,

Appu Adyakshari said...

"ആറു വര്‍ഷമായ് എന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തില്‍ വിലങ്ങു വീണിട്ട്
എങ്കിലും എന്‍റെ മനസ് അറിയാവുന്ന എന്‍റെകൂട്ടുകാര്‍
അവര്‍ എന്നെ പല സ്ഥലത്തും കൊണ്ടു പോകാറൂണ്ട്...
മീറ്റിനു പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍
അവര്‍ എന്നെഅവിടെ എത്തിക്കുമായിരുന്നു ,.." ജിത്തു തീർച്ചയായും പങ്കെടുക്കണമായിരുന്നു എന്നാണ് പറയാനുള്ളത്.. സാരമില്ല മീറ്റുകൾ ഇനിയും വരുമല്ലോ. :-)

Vp Ahmed said...

പരീക്ഷണങ്ങളെ നേരിടല്‍ ആണ് ജീവിതം. എല്ലാം എന്നും നല്ലതിന് വേണ്ടിയാണു. മറക്കാതിരിക്കുക.
സസ്നേഹം

ഭായി said...

നമ്മെക്കാളും പ്രതിസന്ധികൾ നേരിടുന്നവർക്ക് നേരേ ഒന്ന് കണ്ണോടിക്കൂ...നാം എത്ര ഭാഗ്യവാന്മാർ...!!

എഴുത്ത് നന്നായിട്ടുണ്ട്. വീണ്ടും എഴുതൂ, വായിക്കാനും സാന്ത്വനത്തിനായും കൈയ്യെത്തും ദൂരത്ത് ഇവിടെ ഞങ്ങളുണ്ട്!!

K@nn(())raan*خلي ولي said...

@@
ജിത്തുഭായ്‌, സുന്ദരാ സുമുഖാ,
ബ്ലോഗില്‍ പുലികളും എലികളുമില്ല. വെറും പൂച്ചകള്‍ മാത്രം.
മീന്‍ മുറിക്കുന്നിടത്ത് ആര്‍ത്തിയോടെ പൂച്ച ഇരിക്കുംപോലെ നല്ല പോസ്റ്റുകള്‍ വായിക്കാന്‍ കാത്തിരിക്കുന്നവരാണ് ഓരോ ബ്ലോഗറും. അവര്‍ സഹജീവികളോട് സ്നേഹവും കരുണയും കാണിക്കുന്നവരാണ്. ഈ സ്നേഹവും സൌഹൃദവും ഭായിക്കും കിട്ടുമെന്നു മേല്‍കമന്റുകളില്‍ നിന്നും മനസിലായില്ലേ!

എഴുത്ത് തുടരൂ. തന്റെ ചുറ്റുപാടുകളിലുള്ള അനുഭവങ്ങള്‍ ഞങ്ങളുംകൂടി അറിയട്ടെ. സൗകര്യംപോലെ മറ്റു ബ്ലോഗുകള്‍ വായിക്കാനും അഭിപ്രായം പറയുവാനും ശ്രമിക്കുക. എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹത്തോടെ, കണ്ണൂരാന്‍

(ഇങ്ങോട്ട് പറഞ്ഞുവിട്ട MH സാബുവിന് പെരുത്ത് നന്ദി)

**

keraladasanunni said...

ജിത്തു,

ശ്രി സാബു ലിങ്ക് അയ്ച്ചു തന്നതിനാലാണ് അറിയാന്‍ 
കഴിഞ്ഞത്. രോഗങ്ങള്‍ കാരണം പല മീറ്റുകളിലും എനിക്കും 
പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ജിത്തുവിന്ന് അടുത്തുതന്നെ ഏതെങ്കിലും ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയും. മെയിലിലൂടേയോ, ഫോണിലൂടേയൊ സൌഹൃദം ഉണ്ടാക്കാമല്ലോ.

സ്നേഹത്തോടെ,
പാലക്കാട്ടേട്ടന്‍ 

നിരക്ഷരൻ said...

മീറ്റുകളിൽ വെച്ചെല്ലെങ്കിലും മറ്റെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം. പരസഹായമില്ലാതെ ജിത്തുവിന് എല്ലായിടത്തും പോകാൻ പറ്റുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ.

ente lokam said...

ജിത്തു, മാണിക്യം ചേച്ചി പറഞ്ഞത് ശ്രദ്ധിക്കൂ...
ആല്‍മ വിശ്വാസം കൈ മുതല്‍ ആക്കൂ...ജിത്തുവിനെ
സ്നേഹിക്കാന്‍ ഈ ബുലോകം ഇപ്പോഴും ഉണ്ടാവും....

Arif Zain said...

ജിത്തു, സ്റ്റീഫന്‍ ഹോക്കിന്‍സിനെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് കാര്യങ്ങള്‍ നീക്കുക. അതിനെ ജിത്തുവിന് കഴിയും. എല്ലാ ആശംസകളും നേരുന്നു. ഇത് പരിചയപ്പെടുത്തിയ സാബൂനും നന്ദി.

Nena Sidheek said...

ചേട്ടന്‌ ശലഭംപോലെ പറന്നുനടക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, ഇങ്ങോട്ട് വഴി കാണിച്ചുതന്ന സാബു ചേട്ടന്‌ താങ്ക്സ്.

Prabhan Krishnan said...

ഇച്ഛാശക്തി കൈവിടാതെ ധൈര്യമായിരിക്കൂ കൂട്ടുകാരാ...
താങ്കളുടെ സ്വപ്നങ്ങള്‍ നിശ്ചയമായും യാധാര്‍ത്ഥ്യമാകും..
വായനയും എഴുത്തും തുടരുക..
ഈ ചങ്ങാതിക്കൂട്ടത്തിന്റെ പ്രാര്‍ത്ഥനകള്‍ വിഫലമാവില്ല.
ഒത്തിരി സ്നേഹത്തോടെ,
പ്രാര്‍ത്ഥനയോടെ..
പ്രഭന്‍ക്യഷ്ണന്‍. പുലരി

MINI.M.B said...

ജിത്തു.. ജിത്തുവിന് സ്വന്തമായി ഒരു ലോകം ഉണ്ടാക്കാന്‍ കഴിയും. വായനയുടെയും, എഴുത്തിന്റെയും ലോകം. പ്രാര്‍ത്ഥിക്കുന്നു. പിന്നെ ഞാനും ഇന്ന് വരെ ഒരു മീറ്റിനും പോയിട്ടില്ല ടോ.

Arjun Bhaskaran said...

ഇതിലും എത്രയോ മാരകമായ അസുഖങ്ങള്‍ ഉള്ള മനുഷ്യര്‍ ഉണ്ട്.ദൈവം നല്ലൊരു കരുത്തുള്ള മനസ് തന്നിട്ടില്ലേ.. അതല്ലേ ഏറ്റവും കൂടുതല്‍ വേണ്ടത്. ഇന്നലെ കണ്ടില്ലേ.. രണ്ടു കാലുകളും ഇല്ലാത്ത ഒരാള്‍..കാലുകള്‍ ഉള്ള ആളുകളുടെ കൂടെ പൊയ്കാല്‍ വെച്ച് ഓടി നാനൂറു മീറ്ററില്‍ വെങ്കലം നേടിയത്!!! നമ്മുടെ സമ്മതം ഇല്ലാതെ നമ്മെ കീഴടക്കാന്‍ ആര്‍ക്കും കഴിയില്ല.. അത് അസുഖം ആണെങ്കില്‍ പോലും.. ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കുക.. എല്ലാം ശരിയാകും.. കീപ്‌ ബ്ലോഗിങ്ങ്..ആശംസകള്‍ നേരുന്നു. അടുത്ത മീറ്റിനു പങ്കെടുക്കാം കേട്ടോ..കൊണ്ട് വരാന്‍ ബ്ലോഗര്‍മാര്‍ തന്നെ വരും..

Sapna Anu B.George said...

ശലഭങ്ങൾ ദുഖിക്കാറില്ല,അവരുടെ മനസ്സും, ചിന്തകളും എന്നും സന്തോഷത്താൽ നിറഞ്ഞിരിക്കും, പ്രാർഥനയോടെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രിയ ജിത്തു,
ഒന്നര വര്‍ഷത്തിലധികമായി നാം തമ്മില്‍ അറിയാം. കഴിഞ്ഞ തവണ ലീവിന് നേരില്‍ കാണാം എന്ന് കരുതിയതുമാണ്. എന്നാല്‍ ശുഷ്കമായ സമയക്രമം കാരണം താങ്കളടക്കം പലരെയും കാണാന്‍ കഴിഞ്ഞില്ല എന്നത് ദുഖമായി അവശേഷിക്കുന്നു.
ദൈവം സഹായിച്ചാല്‍ അടുത്ത ലീവിന് കാണാം.
ബ്ലോഗില്‍ വന്നതിനു ശേഷം വിശാലമായ സുഹൃബന്ധംതന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം എന്നത് തന്നെ താങ്കള്‍ക്കു വലിയ സന്തോഷം നല്‍കും.

ഭാനു കളരിക്കല്‍ said...

കുഞ്ഞൂസ് ആണ് ജിത്തുവിനെ പരിചയപ്പെടുത്തിയത്.
ജിത്തുവിന്റെ മനസ്സ് കാലുകളെ അതിജീവിക്കട്ടെ. വായനയും സൌഹൃദവും കൊണ്ടു ഈ ഏകാന്തതയെ ഭേദിക്കുക.
നിരന്തരം വായിക്കണം ജിത്തു. കിട്ടാവുന്ന പുസ്തകങ്ങള്‍ ഒക്കെ വായിക്കണം. ലോകം ഇന്നു വളരെ ചെറുതല്ലേ, നമ്മുടെ മനസ്സുകൊണ്ട് ഉള്ളം കയ്യില്‍ ഒതുക്കുവാന്‍ കഴിയും അതിനെ. പണിമുടക്കിയ കാലുകളെ മറന്നു കളയണം. മനസ്സിന്റെ ചിറകില്‍ ഏറണം. പുസ്തകങ്ങള്‍ അതിനു ഏറെ സഹായിക്കും. അതുപോലെ നിരന്തരം എഴുതണം. വായനാ സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ ആണ്. സത്യത്തില്‍ കാലുകള്‍ ഉള്ളവര്‍ ജിത്തുവിനെക്കാള്‍ കുറച്ചു നടക്കുന്നവരാണ്. അവരുടെ ലോകം ചെറുതാണ്. പലര്‍ക്കും കാലുകള്‍ മേശക്കടിയില്‍ മടക്കിവെക്കുവാനുള്ള അവയവം മാത്രമാണ്. അവരുടെ മനസ്സും വളരെ ചെറുതാണ്. ഇത്തിരി വട്ടത്തില്‍ ചിന്തിക്കുന്ന അവര്‍ ഇത്തിരി ലോകം മാത്രം കാണുന്നു.
കുറവുകളെ അതിജീവിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കികൊണ്ട് ജിത്തുവിന് ഈ ലോകം കീഴടക്കാന്‍ ആകട്ടെ.
ആശംസകളോടെ
സ്നേഹത്തോടെ

ആളവന്‍താന്‍ said...

ഒക്കെ ശരിയാവൂന്നെ...

SHANAVAS said...

മറ്റു പലരും എത്തിയത് പോലെ സാബു ഭായ് ആണ് എന്നെയും ഇവിടെ എത്തിച്ചത്...കണ്ണൂര്‍ മീറ്റില്‍ ശാന്താ കാവുമ്പായി ടീച്ചറെ കണ്ടു..അവരും ശാരീരിക വൈഷമ്യം എല്ലാം അവഗണിച്ചാണ് പങ്കെടുത്തത്..അത് പോലെ ഒരു നാള്‍ ജിത്തുവിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു..അതിനായി പ്രാര്‍ഥിക്കുന്നു...ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേര്‍ന്നുകൊണ്ട് ...

കുന്നെക്കാടന്‍ said...

മീറ്റും ഈറ്റും വിട്ടുപോയി എന്നു കരുതേണ്ട, എല്ലാ ബ്ലോഗര്‍മാരും വിരല്‍ തുമ്പില്‍ തന്നെ ഉണ്ടല്ലോ ?

സ്നേഹാശംസകള്‍

അലി said...

ബ്ലോഗിൽ പുലികളേക്കാൾ കരുത്ത് എലികൾക്കാ... അവർക്കാണല്ലോ കരണ്ട് തിന്നാനും തുരന്ന് കയറാനും കഴിയുക.

എന്തായാലും ആത്മവിശ്വാസത്തോടെ എഴുത്ത് തുടരുക.
പുലിയും എലിയുമല്ലാത്ത... അലി.

മാട്ടൂക്കാരന്‍... said...

ജിത്തുഭായ് എന്ന ചോക്കളേറ്റ് ഭായ്.. എഴുത്തു നന്നായിരിക്കുന്നു.. കണ്ണൂര്‍ മീറ്റില്‍ പോവാന്‍ പറ്റിയില്ല എന്ന പരിഭവം വേണ്ട. ബ്ലോഗര്‍മാര്‍ക്ക് കണ്ണൂരില്‍ പോകേണ്ടി വന്നെങ്കില്‍ ജിത്തുവേയും തേടി ബ്ലോഗിലെ ജിത്തു പറഞ്ഞ പുലികള്‍ ദേയ് മേലെ കമ്മന്റിയത് കണ്ടില്ലേ..എന്നു പറഞ്ഞാ ജിത്തൂന്റെ വീട്ടിലേക്ക് വന്നിരിക്കുവാ.. ഈ ബൂലോകത്തു ഒരു ബെല്ലിക്കാട്ടെ ശിങ്കമായി എന്നും ജിത്തുഭായ് ഉണ്ടാവും, എല്ലാവിധ ആശംസകളും നേരുന്നു... ഒപ്പം ഇവിടെ എത്തിച്ച സാബുഭായ്‌ക്ക് നന്ദിയും..

ബഷീർ said...

പ്രിയ സഹോദരാ... താങ്കൾക്ക് എന്ത് പറ്റിയതാണെന്ന് വായിച്ചിട്ടില്ല (വായിക്കാം ) .എന്താണെങ്കിലും സമീപ ഭാവിയിൽ തന്നെ എല്ലാ ഭേതമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മനസിലെ ആത്മ വിശ്വാസം കൈവെടിയാതിരിക്കൂ..

വിളിക്കാം..
നന്മകൾ നേർന്ന് കൊണ്ട്

അലി യുടെ കമന്റ് ഇഷ്ടമായി

ഒരു എലിപോലുമല്ലാത്ത ഈ ഞാനുമുണ്ട് കൂടെ :)

ഈ ബ്ലോഗിലേക്ക് വഴി നടത്തിയ സാബു വിനു നന്ദി

JaiRaj T.G.: The CarTOON MaChiNe... said...

yellaam nannaayi varum jithu..saabuvaanu ithile varaan vazhikaanichath. aksharangal yennodu adikam changatham kudarillaa athu kondu ente manassu thankale ariyikkan vaakkukal aparyapthamaayekkam.. hrudhyapoorvvam nanmakalude vasanthakaalam thankalkku njan aasamsikkattee..thankalde preeyappettavarkkellam aiswaryavum samaadhananvum undaakattee..
sasneham..
ur brother
jai...
amjairaj@gmail.com 9037903090(will call you)

mini//മിനി said...

ജിത്തു നമുക്ക് ഈ ബൂലോകത്ത് പറന്ന് കളിക്കാം.

Rinsha Sherin said...

ഒരു ദിവസം ജിത്തു ചേട്ടനും മറ്റുള്ളവരെപോലെ ഓടി ചാടി നടക്കാനും ആഗ്രഹം പോലെ ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുക്കാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.....

മുസാഫിര്‍ said...

ജിത്തുവേട്ടാ...
വരാന്‍ വൈകി ട്ടോ..സോറി..

വിടരും മുമ്പേ കൊഴിഞ്ഞു പോയെന്നു ആരാ ജിത്തുവിനോട് പറഞ്ഞെ..?
ജിത്തു ഇപ്പോഴും പുഷ്പിച്ചു നില്‍ക്കുവല്ലേ..?
അല്ലെങ്കില്‍ ഈ പൂമ്പാറ്റകളെല്ലാം ജിത്തുവിനെ തേടി വരുമോ..?

സ്വപ്നങ്ങളെല്ലാം തളിര്‍ക്കണമെന്നില്ല ജിത്തു..
അങ്ങനെയായിരുന്നെങ്കില്‍ പിന്നെ സ്വപ്നങ്ങള്‍ക്ക് വാല്യു ഇല്ലല്ലോ..
ജിത്തുവിന്റെ ആകാശം ഇപ്പോഴും വിശാലമാണ്..
ഇനിയും സ്വപ്നം കാണൂ..കണ്ടു കൊണ്ടെയിരിക്കൂ...
നറുമണമുള്ള എത്രയോ സ്വപ്‌നങ്ങള്‍ ഇനിയും ഈ വല്ലിയില്‍ വിരിയാനിരിക്കുന്നു..എത്രയോ വസന്തങ്ങള്‍ ഇനിയും വരാനിരിക്കുന്നു..
ഈ പൂമ്പാറ്റകള്‍ അത് നുകരാനിരിക്കുന്നു..

ജീവിതത്തെ നേരിടാനുള്ള ഒരു മനസ്സാണ് വേണ്ടത്,അത് ജിത്തുവിന് വേണ്ടുവോളമുന്ടെന്നു മനസ്സിലാവുന്നു..ഇനി ആവശ്യം ഒരു ശുഭാപ്തി വിശ്വാസമാണ്.കാണുന്നതെന്തും ഒരു ഒപ്ടിമിസ്റിക് ഐ കൊണ്ടായാല്‍ പിന്നെ ലോകം നമ്മുടെ കാല്‍ കീഴിലാണ്..
നമ്മിലാരും ആരെക്കാളും പൂര്‍ണ്ണരല്ല..
താഴോട്ട് നോക്കുമ്പോള്‍ നാം തന്നെയാകും വലിയവര്‍..
മുകളിലോട്ടു നോക്കുമ്പോഴാണ് പരാതികള്ണ്ടാവുക..പരിഭവങ്ങളും.
ദൈവം ഒരിക്കലും ഒരു പക്ഷപാതിയല്ല ജിത്തു..

മീറ്റുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന് വിഷമിക്കണ്ട..
അവിടെവന്നതിനേക്കാള്‍ ബ്ലോഗ്‌ മുതലാളിമാര്‍ ഇവിടെ വന്നു ജിത്തുവിനെ കണ്ടില്ലേ..
മീറ്റുകള്‍ ഇനിയും വരും . നമുക്ക്‌ കാണണം. നാട്ടിലില്ലാത്തോണ്ട് ഒരു മീറ്റിലും എനിക്കും പങ്കെടുക്കാന്‍ പറ്റിയിട്ടില്ല.
എന്നെങ്കിലുമൊരിക്കല്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

ശരി, ജിത്തു..
സര്‍വ ഐശ്വര്യങ്ങളും നേരുന്നു..

ഇങ്ങോട്ട് വഴി കാണിച്ചു തന്ന സാബുവിന് ഒത്തിരി നന്ദി..


സഫീര്‍ ബാബു.
www.kachatathp.blogspot.com

ചന്തു നായർ said...

ശുഭാപ്തി വിശ്വാസിയായിരിക്കുക...എല്ലാ നന്മയും ഉണ്ടാകട്ടെ...മുൻപ് കുഞ്ഞൂസ് ജിത്തുവിനെ പരിചയപ്പെടുത്തിയിരുന്നൂ..ഇപ്പോൾ സാബുവും ഇങ്ങോട്ടുള്ള വഴി കാട്ടിത്തന്നു...ഓരോരുത്തർക്കും ഓരോ ദുഖങ്ങൾ...ഞാനും അവശനാണ് എങ്കിലും മനസ്സിനെ ‘തന്റേടി’യാക്കി വച്ചിരിക്കുന്നൂ.. അത് തന്നെയാണു നല്ല മരുന്നു...ഞാൻ വീണ്ടും വരാം....

ponmalakkaran | പൊന്മളക്കാരന്‍ said...

ജിത്തൂ... എത്താൻ വൈകിപ്പോയി.. വരുന്നുണ്ട് നേരിൽ കാണാൻ
പ്രാർത്ഥനകളോടെ....

സുരേഷ്‌ കീഴില്ലം said...

ശ്രീ സാബു എം.എച്ച്‌ ആണ്‌ ജിത്തുവിലേയ്ക്ക്‌ ലിങ്ക്‌ തന്നത്‌.
എത്ര പേരുടെ സ്നേഹം...പ്രാര്‍ത്ഥനകള്‍...
എല്ലാം ശുഭകരമായ്‌ തന്നെ ഭവിയ്ക്കും.

വാല്യക്കാരന്‍.. said...

ജിത്തുവേട്ടന്റെ ശബ്ദം ആരാണ് കേള്‍ക്കാത്തത്..
ആരാണ് അറിയാത്തത്..
ആനയുടെ ചവിട്ടേല്‍ക്കുമെന്ന് പുല്‍നാമ്പിനു പോലും പേടിയില്ല പൊന്നേ..പിന്നെന്തിനു..
വരും കാലത്തേക്കുള്ള വലിയൊരു സ്വത്തിനെ ലോകം അറിയാന്‍ പോകുന്നതേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞാല്‍...

Varun Aroli said...

ജിത്തുവേട്ടാ , ഞാന്‍ എന്താ ഇപ്പോ പറയുക. എല്ലാം നന്നായി വരാന്‍ പ്രാര്‍ത്ഥിക്കുന്നു. വീണ്ടും വരാം.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ജിത്തു തുടർ ജീവിതം മനക്കരുത്തോടെ നേരിടാൻ താങ്കൾക്ക് കഴിവുണ്ട്.. കഴിയും..!! സർവ്വേശ്വരൻ താങ്കളോടൊപ്പം എന്നും ഉണ്ടാകും.. പ്രാർഥനകളോടേ...
ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട്..റിപ്ലെ അയക്കുമല്ലോ..??

Lipi Ranju said...

ജിത്തു, ഒരിക്കലും തളരരുത്... എല്ലാം ഓരോ പരീക്ഷണങ്ങള്‍ ആണെന്ന് മാത്രം കരുതുക, ഇതെല്ലാം അതിജീവിച്ചു മുന്നേറാന്‍ ശുഭാപ്തി വിശ്വാസത്തെക്കാള്‍ നല്ലൊരു മരുന്നില്ല സുഹൃത്തേ... എല്ലാവരുടെയും പ്രാര്‍ത്ഥന ഒപ്പമുണ്ട്. ധൈര്യമായിരിക്കൂ...

(ഈ ലിങ്ക് തന്ന സാബു എം എച്ച് നു നന്ദി)

അഭി said...

ധൈര്യമായിരിക്കൂ.. എല്ലാം ശരി ആവും

എഴുത്ത് തുടരു .. ആശംസകള്‍

ബ്ലോഗുലാം said...

...എല്ലാം ശരിയാകും , അല്പം കൂടി കാത്തിരിക്കുക!!

തൂവലാൻ said...

ജീത്തൂസ്......ബ്ലോഗിലെ പുലികളെയും സിംഗങ്ങളെയും മാത്രമല്ല, എന്നെപ്പോലെയുള്ള പുപ്പുലികയെയും കാണാം.....നല്ല വായനയിലൂടെ നമ്മുടെ തലച്ചോറിനും പോഷകാഹാരങ്ങള്‍ കൊടുക്കുക....ധൈര്യമായിരിക്കുക...ഞങ്ങളെല്ലാവരും കൂടെയുണ്ട്....എന്നും.......നന്നായി വരട്ടെ....

ചെറുത്* said...

സാബുതന്ന ലിങ്കേല്‍ പിടിച്ചാണേയ് ഈ വഴിക്കിറങ്ങിയത്. ബൂലോകത്ത് ശിശു ആയത്കൊണ്ട് ജിത്തുവിനെയൊന്നും മുമ്പ് പരിചയം ഇല്ല. ഇങ്ങനൊക്കിരുന്നാ‍ മത്യാ, ഒന്ന് ഉഷാറാവണ്ടേന്ന്. ഇങ്ങളിറങ്ങി ബരിന്‍ കോയ, ചിന്തിച്ചിരുന്നാലൊരു അന്തോം കാണില്ല, അതുകൊണ്ടൊന്നും ചിന്തിക്കണ്ട, കൂട്ടുകാരുടെ കൂടെയങ്ങ് കൂടി മുന്നോട്ട് പോട്ടെ വണ്ടി, ആരോഗ്യമുള്ള മനസ്സുണ്ടെങ്കില്‍ ശരീരം കൂടെയിങ്ങ് പോന്നോളും എന്നല്ലേ. കാണണം ഇവ്ടൊക്കെ. വോക്കെ!?? ന്നാ പിന്നെ ഇറങ്ങ്വല്ലേ....

പ്രാര്‍ത്ഥനകള്‍ വെര്‍തേ ആവില്ല.

Unknown said...

ജിത്തുവേട്ടനെ കാണാൻ പറ്റിയത് വളരെ സന്തോഷം തന്നു ..പ്രീതേച്ചിയുടെ മകളുടെ കല്ല്യാണ റിസപ്ഷനിൽ വന്നപ്പോ നല്ല പനിയായിരുന്നു എനിക്ക് .. അതു കൊണ്ട് അധികം വാചാലമാകാനോ.. കൂടുതൽ ചോദിച്ചറിയാനോ പറ്റിയില്ല.. എത്രയും വേഗം വീടെത്തുക എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു. ഒന്നും തോന്നരുത് .. മീറ്റുകൾ ഇനിയും പിറക്കും.. ഒരു ശലഭത്തെപ്പോലെ ഇനിയുള്ള മീറ്റുകളിൽ പാറിനടക്കാൻ .. മനസ്സും ആരോഗ്യവും കരുത്തു നൽകട്ടെ.

കുസുമം ആര്‍ പുന്നപ്ര said...

ജിത്തു എന്നെങ്കിലും കാണാം.

Unknown said...

വിഷമങ്ങളെ അതിജീവിച്ചു ജീവിതത്തെ പോസിറ്റീവായി കണ്ടു മുന്നേറുക.

പറയാന്‍ എളുപ്പമാണെന്ന് അറിയാം എന്നാലും മനശക്തിയാണ് എല്ലാത്തിലും പ്രധാനം.

naimishika said...

I wish you all success in your life...

kazhchakkaran said...

jithu... ennenkilum kanam... ewide vechenkilum.. ezhuthuka veendum..

orupad snehathode...

yousufpa said...

സന്തോഷമായി ഇരിക്കുക.നല്ലതു തന്നെ സംഭവിക്കും.

എട്ടുകാലി said...

എട്ടുകാലീന്റെ സല്യൂട്ട്ണ്ട്ഷ്ടാ..
കോഴിക്കോട് വരുമെങ്കില്‍ കാണാംന്നെ..
stay good.. take care..

എട്ടുകാലി said...

ettukaliblog@gmail.com

smitha adharsh said...

മാണിക്യാമ്മ പറഞ്ഞപോലെ 'ബ്ലോഗ്‌ മീറ്റില്‍' പങ്കെടുക്കണമെങ്കില്‍ പറഞ്ഞാ പോരെ.. സഹായിക്കാന്‍ ഒരുപാട് പേര് കാണും..സന്തോഷമായി,ഒത്തിരി വായിച്ചും,ഒരുപാട് എഴുതിയും ഒക്കെ മുന്നോട്ടു പോകൂ..ഒരുപാട് പേരുടെ പ്രാര്‍ഥനകള്‍ ഉണ്ട്..

ജന്മസുകൃതം said...

ധൈര്യമായിരിക്കൂ.

ആശംസകള്‍

ഇല പൊഴിയുമ്പോള്‍ said...

നന്മകൾ നേരുന്നു. ഇടയ്ക്ക് വിളിക്കാം... Be happy........

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എല്ലാ നന്മകളും ഉണ്ടാവട്ടെ ,,ആശംസകള്‍ ,,,,

റീനി said...

ജിത്തുവിന്റെ ആഗ്രഹങ്ങള്‍ സാധിക്കട്ടെ! ധൈര്യം വിടരുത്.

ജിത്തു said...

കുറേ ബ്ലോഗ് സുഹ്രുത്തുക്കള്‍ വിളിച്ചു , അവരോടൊക്കെ സംസാരിക്കാന്‍ പറ്റിയതിലും
കുറേ അതികം ആളുകള്‍ എന്‍റെ ബ്ലോഗില്‍ വന്ന് നല്ല വാക്കുകള്‍
പറഞ്ഞ്, എന്നെ ആശ്വസിപ്പിച്ചതിലും , എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്
പിന്നെ എന്‍റെ ബ്ലോഗിലേക്കു നിങ്ങളെ വഴി കാണിച്ച
കുഞ്ഞൂസേച്ചിക്കും , സാബു ഭായ്ക്കും എന്‍റെ സന്തോഷം അറിയിക്കുന്നു

Sandeep.A.K said...

അടുത്ത മീറ്റില്‍ നേരില്‍ കാണാമെന്ന പ്രത്യാശയോടെ പ്രതീക്ഷയോടെ...
സ്വന്തം
സന്ദീപ്‌

കൂതറHashimܓ said...

ആഹാ
ഇങ്ങനേയും നടന്നോ..!!
ഹഹഹഹഹാ...
നിന്നെ ഞാൻ വന്ന് കാണൂലാ
ഇങ്ങോട്ട് വരുത്തും.. :) അപ്പോ നമുക്ക് തകർക്കാട്ടാ... അടിച്ച് പൊളിക്കാം ;)

വേണുഗോപാല്‍ said...

നൌഷാദ് വഴിയാണ് ഇവിടെ എത്തുന്നത്‌ . അനിയാ .. സധൈര്യം മുന്നോട്ടു പോകുക ... ഡിസംബറില്‍ നാട്ടില്‍ വരുമ്പോള്‍ പാലാഴിയില്‍ വന്നു കാണണമെന്ന് ആഗ്രഹമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ...

Dr.Muhammed Koya @ ഹരിതകം said...

പ്രിയ ജിത്തു,
ഇന്നാണ് ജിത്തുവിനെ കുറിച്ച് കേട്ടത്.ഈ ബ്ലോഗില്‍ ആദ്യമായാണ്‌...ശുഭാപ്തിവിശ്വാസത്തോടെ ഇരിക്കുക..ഞാന്‍ കോഴിക്കോട്‌ തന്നെ ആണ് .സമയം കിട്ടുന്നതിനനുസരിച്ച് ജിത്തുവിനെ കാണാന്‍ വരാം ഞാന്‍ വല്യ ബ്ലോഗ്ഗര്‍ ഒന്നുമല്ല ഈ പരിസരതൊക്കെ ഉണ്ട് എന്നേയുള്ളൂ...സ്നേഹത്തോടെ

www.harithakamblog.blogspot.com

കാസിം തങ്ങള്‍ said...

പ്രിയ ജിത്തൂ

ആത്മവിശ്വാസം കൈവെടിയാതെ ധൈര്യമായിരിക്കുക.എല്ലാം ഭേദമാകും.

മഴത്തുള്ളി said...

ജിത്തുവിന്റെ ആഗ്രഹങ്ങള്‍ ഒന്നൊന്നായി സഫലമാവും. ഇപ്പോള്‍ ധാരാളം കൂട്ടുകാരായല്ലോ. ഇനി ചിറകുവിരിച്ച് പറന്നുയരാം. ഇതുവരെ കണ്ടിട്ടില്ലാത്ത കൂട്ടുകാരോടൊപ്പം. എല്ലാ ഭാവുകങ്ങളും.

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോകം ജിത്തുവിനെ അറിഞ്ഞു എന്നുമനസ്സിലായില്ലേ ഇപ്പോൾ
തളരാത്ത മനസ്സുമായി മുന്നേറുക...

നല്ല മനസ്സുള്ളവർ എന്നും ജിത്തുവിന് ചുറ്റും സഹായത്തിനുണ്ടാകും കേട്ടൊ ഭായ്

ഏറനാടന്‍ said...

എന്നാല്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്യാം. അവധിക്ക് നാട്ടില്‍ വരുന്നുണ്ട്. കോഴിക്കോട്‌ പാലാഴിയില്‍ നിന്നും ഏതാനും കിലോമിറ്റര്‍ മാത്രം ദൂരത്താണ് എന്റെ വീട്. നമുക്ക്‌ ഒരുമിച്ച് ജിത്തുവിന് വേണ്ടുന്നത് ചെയ്തുകൊടുക്കാം. എങ്ങനെയെന്നത് കൂട്ടായ തീരുമാനത്തിലൂടെ ഉടന്‍ ചെയ്യണം.

മാത്രമല്ല, പരിയാരം മെഡിക്കല്‍കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ വകുപ്പിലെ ഡോക്ടര്‍ സുഹൈലയെ (എന്റെ അനുജത്തി) കൊണ്ട് കഴിയാവുന്ന ചികില്‍സാസഹായം ലഭിക്കുവാന്‍ ശ്രിമിക്കാവുന്നതാണ്.

ആബിദ്‌ അരീക്കോട്‌: മൊബൈല്‍ നമ്പര്‍ ഒന്ന് അറിയിക്കാമോ. വേറെ ആരൊക്കെയാണ് ഇതിനുവേണ്ടി നാട്ടിലുള്ളത് എങ്കില്‍ അവരുടെ നമ്പരുകള്‍ അറിയിക്കാമോ?

എന്‍റെ അബുദാബിയിലെ നമ്പര്‍ : 00971 56 1230012

Email: ksali2k@gmail.com

റാണിപ്രിയ said...

ജിത്തൂസ്.....
എല്ലാം പൊസിറ്റീവായി ചിന്തിക്കൂ....
ഒന്ന് ഈ ലിങ്ക് നൊക്കുമോ?
ഞന്‍ മനോരാജിന്റെ പുസ്തകവിചാരത്തില്‍ ‘അതുല്യം’ എന്ന പുസ്തകത്തെപറ്റി എഴുതിയതാണ്...മാലതി കെ ഹൊള്ളയുടെ പ്രചോദനാത്മകമായ അനുഭവ കഥ.കിട്ടിയാല്‍ വായിക്കുക

http://malayalambookreview.blogspot.com/2011/02/blog-post_17.html

കാണാം.....

Hari | (Maths) said...

ജിത്തുവിന്റെ ബ്ലഡിലെ ലെഡ് ലവല്‍ 39 ല്‍ നിന്നും 8.34 ആയി കുറഞ്ഞു എന്നറിഞ്ഞു. സന്തോഷം.. ഒരുപാട് പേര്‍ ജിത്തുവിനെ സ്നേഹിക്കുന്നുണ്ടെന്നറിയുക. അവരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും ഫലമേറെയാണ്. വളരെ പെട്ടന്ന് ജിത്തുവിന് സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ കഴിയും. ആശംസകള്‍

ശാന്ത കാവുമ്പായി said...

ജിത്തൂ ഞാനും കണ്ടു.