Sunday, August 15, 2010

പഴയൊരാ ഓണ നാളുകള്‍

ചിങ്ങം പിറന്നു അത്തവുമെത്തി
പൂത്തറ ഒന്ന് ഒരുക്കേണം
പൂവുകള്‍ തേടി കൂട്ടരുമൊത്ത്
തൊടികളും മലകളും
കയറി ഇറങ്ങേണം
പൂക്കൂട നിറയെ തെച്ചിയും
പിച്ചിയും തുമ്പയും പറിച്ചു നിറക്കേണം

പല വര്‍ണ പൂക്കളാല്‍
പൂക്കൂട നിറയുമ്പോള്‍

നിറഞ്ഞൊരാ മനസുമായി
വീട്ടിലേക്കു മടങ്ങേണം
കാലത്തെണീറ്റു ചാണകം മെഴുകിയാ
പൂത്തറയില്‍ പല വര്‍ണ്ണ പൂക്കളാല്‍
പൂക്കളം ഒന്ന് ഒരുക്കേണം
അത്തം പത്തിന്
തിരുവോണം എത്തുമ്പോള്‍

പുത്തനുടുപ്പിട്ട് പൂക്കളം തീര്‍ത്ത്
മാവേലി മന്നനെ വരവേല്‍ക്കണം..

കൂട്ടര്‍ തന്‍ വീട്ടിലെല്ലാം ഓടിനടന്നാ
പൂക്കളമെല്ലാം കാണേണം
കൂട്ടരുമൊത്ത് ഊഞ്ഞാലാടി
വിശന്നു വലയുമ്പോള്‍


പപ്പടം പായസം ഉപ്പേരിയും കൂട്ടി
ഓണ സദ്യ കഴിക്കേണം
സന്ധ്യ മയങ്ങുമ്പോള്‍
ഓണം കഴിയുമ്പോള്‍


അടുത്തൊരാ ഓണത്തിനായ്
കാത്തിരിക്കേണം..

കാലമതേറെ കടന്നുപോയ്
ഓണമതേറെ ആഘോഷിച്ചു

ഇന്നാ‍കെ മാറിപ്പോയ്
ഓണത്തിന്‍ ഒരുക്കങ്ങള്‍

ചാണകം മെഴുകിയാ
പൂത്തറ ഇല്ല, പൂക്കുടയുമില്ല
തെച്ചിയും പിച്ചിയും തുമ്പയുമില്ല ,,,,
ഓണസദ്ധ്യ ഒരുക്കീടുവാനായ്
നേരമതൊട്ടു മില്ലതാനും.

കാലമതേറെ മാറിപോയെങ്കിലും
ഓര്‍മയില്‍ പഴയൊരാ ഓണ നാളുകള്‍
ഇന്നുമെന്‍ മനസില്‍ പൂക്കളമെരുക്കുന്നു.

20 comments:

പട്ടേപ്പാടം റാംജി said...

മനുഷ്യന്റെ തിരക്ക് പിടിച്ച പാച്ചിലിനിടയില്‍ നഷ്ടപ്പെടുന്ന പഴമയുടെ ചിത്രങ്ങള്‍....

കുഞ്ഞൂസ് (Kunjuss) said...

ഗൃഹാതുരമായ ഒരോണത്തിന്റെ ഓര്‍മപ്പെടുത്തലായീ കൊച്ചു കവിത!
ബാല്യത്തില്‍ പൂക്കളമൊരുക്കാന്‍ പൂവ് തേടി നടന്നതും, പൂവുകള്‍ പങ്കു വെച്ചതും കൂട്ടുകാരുടെ പൂക്കളം കാണാന്‍ പോയതും, ഉപ്പേരിയും പായസവുമൊക്കെ ഓരോ വീട്ടില്‍ നിന്നും കഴിക്കുന്നതും കുട്ടികളുടെ ആര്‍പ്പും ബഹളവുമെല്ലാം ഒരിക്കല്‍ കൂടി കിട്ടിയെങ്കില്‍ എന്നു മോഹിച്ചു പോകുന്നു.

അനില്‍കുമാര്‍ . സി. പി. said...

നല്ല ഓര്‍മ്മകള്‍.
ഓണാശംസകള്‍.

Mohamedkutty മുഹമ്മദുകുട്ടി said...

പഴയ ഒര്‍മ്മകള്‍ ഉള്ളവര്‍ക്ക് അതെങ്കിലും ഓര്‍ത്ത് അയവിറക്കാം. പുതിയ തലമുറക്ക് അതും കാണില്ല!.ഓണം ഷോപ്പിങ്ങും ഓണം പ്രോഗ്രാമുകളും മാത്രം!

Pranavam Ravikumar said...

Good!

kOchUrAvI

പ്രണയകാലം said...

നൈസ്!!

വരയും വരിയും : സിബു നൂറനാട് said...

കുഞ്ഞൂസ് വഴിയാ എത്തിയത്.
ആയൂര്‍ ആരോഗ്യ സൗഖ്യം നേരുന്നു.

Unknown said...

കുഞ്ഞൂസ് വഴി വൈകിയാണെങ്കിലും ഞാനും എത്തി,പിന്തുടര്‍ന്നു,,
ഇനി ഇടയ്ക്കു വരാം,
അങ്ങോട്ടും വരണേ..

ente lokam said...

ഓരോ വട്ടവും ഓണക്കളിയുടെ
താളം അയന്ജീടുന്നു ഞങ്ങളില്‍
ഓണ നിലാവിന്‍ പുടവ ഉടുത്താല്‍
അമ്മക്കിന്നും പുതു ലാവണ്യം

ആശംസകള്‍ ...

റാണിപ്രിയ said...

Best Wishes!!!!!!!!!

ishaqh ഇസ്‌ഹാക് said...

വഴിതെറ്റിയെത്തി,വായിച്ചു,പറ്റി!
ഓണചിന്തകള്‍,നന്നായി
ആശംസകള്‍

Satheesh Haripad said...

ഓർമ്മ മാത്രമായ ആ നല്ല ഓണനാളുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഈ കവിത.
"അടുത്തൊരാ ഓണത്തിനായ്
കാത്തിരിക്കേണം.."

സത്യം. ഓരോ ഓണം ആഘോഷിച്ചു തീരുമ്പോഴും ഇതായിരുന്നു മനസ്സിൽ. ഇത്രയും മനോഹരവും സാംസ്കാരികവും സാമൂഹികവുമായ ഒരു ആഘോഷം മൺ‍മറഞ്ഞ് പോകാതിരിക്കാൻ നമുക്ക് ചെയ്യാവുന്നത് ചെയ്യാം.

satheeshharipad.blogspot.com

ഉമ്മുഫിദ said...

നന്നായിരിക്കുന്നു.
നന്മകള്‍ നേരുന്നു.

ബെഞ്ചാലി said...

ചാണകം മെഴുകിയാ
പൂത്തറ ഇല്ല, പൂക്കുടയുമില്ല
തെച്ചിയും പിച്ചിയും തുമ്പയുമില്ല ,,,, :(

ഹാപ്പി ബാച്ചിലേഴ്സ് said...

മാഷേ, വീണ്ടും ഒരോണം വരാറായി. പുതിയ പോസ്റ്റുകൾ ഒന്നുമില്ലല്ലോ??

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu......... aashamsakal.......

AKAAMATHAN said...

ആശംസകള്‍

Unknown said...

പണ്ട് മലയാളത്തിന് ഏഴാം ക്ലാസ്സിലെ ഓണപ്പരീക്ഷക്ക് തോറ്റു (ആദ്യത്തെ വലിയ തോല്‍വി). രാമന്‍കുട്ടി സാര്‍ ആണ് മലയാളം പഠിപ്പിച്ചിരുന്നത്. നല്ല വണ്ണമുള്ള, വമ്പന്‍ വയറുള്ള, കൊമ്പന്‍ മീശയുള്ള, കഷണ്ടി തലയുള്ള, ഇമ്പത്തില്‍ കവിത ചൊല്ലുന്ന രാമന്‍കുട്ടി സാര്‍. ഏഴാം ക്ലാസ്സില്‍ ഓണപ്പരീക്ഷക്ക് മലയാളത്തിനു തോറ്റത് ഞാന്‍ മാത്രം. അന്ന് തിരുവനന്തപുരത്തെ ഒരുവിധം നല്ല സ്കൂള്‍ ആയിരുന്നു സെന്റ്‌ ജോസെഫ്സ്‌ എന്ന സെന്ജോസോപ്പ്‌. ഉത്തര കടലാസ്സു നല്കിയിട്ടു സാറിന്റെ വക നല്ല നാലു തല്ലും കിട്ടി.

അതിനു ശേഷം, മലയാളത്തില്‍ എനിക്ക് ആകെ കിട്ടതിരിക്കുന്ന മാര്‍ക്ക് "പദ്യ ഭാഗം" എഴുതുക എന്നതാണ്. ഇപ്പോഴും അങ്ങനെ തന്നെ.

നല്ല ശ്രമം എന്നെ എനിക്ക് പറയാന്‍ പറ്റൂ. ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ, ഇതിനെ കുറിച്ച് ആധികാരികമായി എഴുതാന്‍ എനിക്കറിയില്ല.

നല്ലത് വരട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

മനസ്സിലെന്നുമെന്നും ആ പൂക്കളങ്ങൾ ഉണ്ടാകട്ടേ...

kaattu kurinji said...

http://kaattu-kurinji.blogspot.com/2010/02/pazhayoronam.html പഴയോരോണ നിനവുകള്‍ ഇവിടെയും ഉണ്ട് ജിത്തു..