Monday, June 14, 2010

എന്റെ കുഞ്ഞാക്ക..

ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ വിധി എന്നോട് ക്രൂരത കാട്ടിയപ്പോള്‍ ഞാന്‍
ആകെ തകര്‍ന്നു പോയിരുന്നു..
ജീവിതം അവസാനിച്ചു എന്ന തോന്നല്‍..
എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നി തുടങ്ങി,

വീട്ടിലെ അതികം വെളിച്ചം കയറാത്ത ഒരു മുറിയില്‍ മാത്രം ആയി എന്റെ ലോകം,
കൂട്ടുകാരെ കാണുന്നത്  എനിക്കു ഇഷ്ട്ടമല്ലാതായി, 
ജനലിനിടയിലൂടെ വരുന്ന നേര്‍ത്ത വെളിച്ചം പോലും എന്നെ അസ്വസ്ഥമാക്കിയിരുന്നു,
ഞാന്‍ ഇരുട്ടിനെയും , നിശബ്ദതയേയും, ഇഷ്ടപെട്ടു തുടങ്ങി.

ഒന്നര വര്‍ഷത്തെ ആ ജീവിതം എനിക്കു തന്ന ശരീരത്തിലെ അങ്ങിങ്ങായി വന്ന
മുറിവുകള്‍  ( ബെഡ് സോര്‍ ).. ഉണങ്ങാതെ വന്നപ്പോള്‍
ഇരുളും നിശബ്ദതയും നിറഞ്ഞ എന്റെ ആ മുറിയില്‍ നിന്നും
ആശുപത്രിയിലെ വെളിച്ചവും വായുവും അതികമുള്ള
ആ വലിയ മുറിയിലേക്കു മാറേണ്ടി വന്നു എനിക്ക്
(കോഴിക്കോട് മെഡിക്കല്‍ കോളേജിലെ  ഇരുപത്തി രണ്ടാം നംബര്‍
പ്ലാസ്റ്റിക്ക് സര്‍ജറി വാര്‍ഡ് )

ഒന്നര മാസത്തെ അശുപത്രി ജീവിതം എന്നില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തി,
എന്നേക്കാള്‍ അവശത അനുഭവിക്കുന്നവരെ ഞാന്‍ അവിടെ കണ്ടു,

വിധിയോട് പൊരുതി ജീവിതത്തില്‍ മുന്നോട്ട് പോകണം എന്ന തോന്നല്‍
എന്റെ ഉള്ളില്‍ വന്നത് അന്ന് ആശുപത്രിയില്‍ വെച്ച് കുഞ്ഞാക്ക എന്ന 
ആ മനുഷ്യനെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ആയിരുന്നു. 

മുഖത്ത് ചെറു പുഞ്ചിരി എപ്പോഴും സൂക്ഷിക്കുന്ന നല്ല അരോഗ്യമുള്ള ഒരാള്‍.
തന്റെ ഇരുപതാമത്തെ വയസ്സില്‍ സംഭവിച്ച ഒരു വീഴ്ചയില്‍
അരക്കു താഴേക്കു തളര്‍ന്നുപോയിട്ടും ജീവിതത്തെ
ധൈര്യപൂര്‍വ്വം നേരിട്ട് ഇപ്പോള്‍ നാല്പത്തി രണ്ടാമത്തെ വയസിലും
സന്തോഷത്തോടെ ജീവിക്കുന്ന (കുഞ്ഞായിന്‍ കടലുണ്ടി) കുഞ്ഞാക്ക..

വിധി എന്നില്‍ വരുത്തിയ വൈകല്യങ്ങളിലും , തളരാത്ത മനസ്സുമായി
വിധിയോട് പൊരുതി ജീവിക്കാന്‍ എനിക്കു പ്രചോധനം ആയ
കുഞ്ഞായിന്‍ എന്ന എന്റെ കുഞ്ഞാക്കാക്ക് എന്നും നന്മകള്‍ വരട്ടെ...

 

18 comments:

പട്ടേപ്പാടം റാംജി said...

നമ്മള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന കുഞ്ഞാക്കമാരുടെ ജീവിതം പ്രചോദനമാകട്ടെ...

sm sadique said...

ഈ കുഞ്ഞാക്ക ചാലിയം ക്യാമ്പിൽ പങ്കെടുത്ത കുഞ്ഞക്കയാണോ?

അനില്‍കുമാര്‍. സി.പി. said...

ജീവിതത്തിന്റെ തിരിച്ചടികളെ നേരിടാന്‍ പലപ്പോഴും കരുത്ത് തരുന്നത് ആകസ്മികമായ ഇത്തരം ചില കണ്ടുമുട്ടലുകളാണ്.

ജിത്തു said...

എന്നെക്കാള്‍ അവശത അനുഭവിക്കുന്നവരെ കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ ആണ് ഞാന്‍ അനുഭവിച്ചത് ഒന്നും ഒന്നും അല്ലാ എന്ന് എനിക്കു മനസിലായത്
@ പട്ടേപ്പാടം റാംജി


ചാലിയം ക്യാംബില്‍ പങ്കെടുത്ത കുഞ്ഞാക്ക തന്നെ.. അന്ന് അവിടെ ചാലിയം ക്യാംബില്‍ ഞാനും വന്നിരുന്നു
@ sm sadique

തീര്‍ച്ചയായും ജീവിതത്തെ നേരിടാന്‍ എനിക്കു കരുത്ത് തന്നത് എന്റെ ഇത്തരം കണ്ടുമുട്ടലുകള്‍ തന്നെ

@അനില്‍കുമാര്‍. സി.പി

ഹംസ said...

ജീവിതത്തിന്‍റെ ഒരോരോ വശങ്ങള്‍..! ഒന്നും അറിയാതെ ഓടിചാടി നടക്കുമ്പോള്‍ മറ്റുള്ളവരുടെ വേദന അറിയില്ല. അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പടച്ചവനോട് ദുആ ചെയ്യും. സര്‍വ്വശക്തന്‍ കരുത്തും അരോഗ്യവും നല്‍കട്ടെയെന്ന്. പ്രര്‍ത്ഥിക്കാം നമുക്ക് പ്രാര്‍ത്ഥന എല്ലാ രോഗത്തിനും ശമനമുണ്ടാക്കുന്ന മരുന്നല്ലെ.

ഷൈജു said...

ജീവിതത്തിലെ തലര്ച്ചകള്‍ മോമ്പോട്ടുള്ള ജീവിതത്തിലെ ചവിട്ടുപടികള്‍ ആയി തിരിച്ചറിഞ്ഞു ധീരമായ യാത്ര നടത്തുന്ന ജിത്തുവിന് എന്റെ ഒരായിരം ആശംസകള്‍. ഈ ധൈര്യം എപ്പോഴും കാത്തു സൂക്ഷിക്കുക. ദൈവം അതിനുള്ള കഴിവ് പ്രിയ അനിയന് തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ജിത്തുവിന്റെ ജീവിതം എല്ലാവര്ക്കും ഒരു പ്രചോദനം ആവട്ടെ..കുഞ്ഞാക്ക ജിത്തുവിന് പകര്‍ന്നു നല്‍ക്കിയ ആ ധീരമായ ശക്തി. വീണ്ടും എഴുതുക ശക്തിയായി തന്നെ..തളരാത്ത മനസുമായി..ഒരുപാട് ആശംസകളോടെ.

കൂതറHashimܓ said...

ശാരീരിക ബലം നഷ്ട്ടപെട്ടാലും മാനസിക ബലം ജീവിക്കാന്‍ കൈമുതല്‍ ആവുന്ന കുഞ്ഞാക്കക്കും ജിത്തുവിനും
ജീവിതത്തില്‍ ഒത്തിരി സന്തോഷങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
പ്രാര്‍ത്ഥിക്കുന്നു

Anonymous said...

ജീവിതം പലപ്പോഴും ഇങ്ങിനെ ..ആരോഗ്യവും സമ്പത്തും എല്ലാം ഉണ്ടായാലും മനുഷ്യന്‍ നിസ്സഹായനായി നോക്കി നില്‍കുന്ന സംഭവങ്ങള്‍ ഒരുപാട് ...ശരീര വയികല്യങ്ങളെക്കാള്‍ ഏറെ മാനസിക വയികല്യങ്ങള്‍ ആണ് പ്രശ്നം ...അവിടെ നിങ്ങള്‍ രണ്ടു പേരും ഇന്നും ആരെക്കാളും ആരോഗ്യവാന്‍ മാരാണ് ...അതിനു സര്‍വശക്തനു നന്ദി പറയാം ...നിങ്ങളുടെ മനോബലം, ജീവിതം ഈ ഞങ്ങള്‍ക്കും പ്രജോദനം ആണ് ...

ജിത്തു said...

നന്ദി ഷൈജുഏട്ടാ.. തളരാത്ത മനസുമാത്രമേ ഉള്ളു എനിക്ക് കൈമുതല്‍ ആയി
@ഷൈജു

അങ്ങനെ തന്നെ ആകട്ടെ ഹാഷിം
@ കൂതറ

ശാരീരികമായി തളര്‍ന്നപ്പോള്‍ സര്‍വ്വേശ്വരന്‍ മനസ് തളര്‍ത്തിയില്ല , അതുകൊണ്ട് ജീവിച്ചു പോകുന്നു

@ ആദില

Mohamedkutty മുഹമ്മദുകുട്ടി said...

മനോധൈര്യം കൈവിടാതെ മുന്നോട്ടു പോവുക.ഇവിടെ വന്നശേഷമാണ് ഇങ്ങനെ കഷ്ടപ്പാടനുഭവിക്കുകയും അതേ സമയം മനോബലം കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുകയും ചെയ്യുന്ന കൂടുതല്‍ ആളുകളെപ്പറ്റി അറിയാനിടയായത്.ഇനിയും എഴുതുക.താങ്കള്‍ പരിചയപ്പെടുത്തിയ കുഞ്ഞാക്കാക്ക് എല്ലാ വിധ നന്മകളും ആശംസിക്കുന്നു!.

കുഞ്ഞൂസ് (Kunjuss) said...

പലപ്പോഴും ഇത്തരം കുഞ്ഞാക്കമാരാണ്, നമുക്ക് മനോബലം തരികയും ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. നമ്മെക്കാള്‍ വേദന അനുഭവിക്കുന്നവരെ കാണുമ്പോഴാണ് നമുടെ വേദനകള്‍ എത്ര നിസ്സാരം എന്ന തോന്നല്‍ ഉണ്ടാവുന്നത്.

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍, കരയുന്നവരുടെ കണ്ണീരൊപ്പാന്‍, അവര്‍ക്കൊരു സാന്ത്വനമാകാന്‍, കൂടുതല്‍ മാനസികശക്തി ഈശ്വരന്‍ നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ....

ഉമേഷ്‌ പിലിക്കൊട് said...

:-)

ഷൈന്‍ നരിതൂക്കില്‍ said...

തിരിച്ചടികളിലും ജീവിതത്തെ പോസിടീവ് ആയി കാണാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം.

jayarajmurukkumpuzha said...

jithuji........ ashamsakal........

നിരാശകാമുകന്‍ said...

തളരരുത്..ഒരിക്കലും...
തളര്‍ന്നാല്‍ നമ്മള്‍ പരാജയപ്പെട്ടു..
ഇവിടെ എല്ലാവരും പറഞ്ഞത് തന്നെ ഞാനും പറയുന്നു...
പ്രാര്‍ത്ഥനകളോടെ ഞാനും..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തളരരുത്.എന്റേയും മറ്റെല്ലാവരുടേയും പ്രാര്‍ത്ഥന കൂടെയുണ്ട്..

Satheesh Haripad said...

ഇതൊക്കെ ആർ‍ക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം മാഷേ. ഞങ്ങളൊക്കെ എപ്പോഴും കൂടെയുണ്ട്. വാക്കുകളുടെ പ്രപഞ്ചം താങ്കളെ അനുഗ്രഹിച്ചിട്ടുണ്ട് ആവോളം. ഇനിയുമിനിയും എഴുതുക.

എല്ലാ പ്രാർ‍ത്ഥനകളോടെ...

satheeshharipad.blogspot.com

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അനേകം കുഞ്ഞാ‍ക്കമാർ ജിത്തുവീന്റെ കൂടെയുണ്ടെന്നോർക്കുക...