Friday, September 16, 2011

അസ്വസ്ഥ ചിന്തകള്‍


അസ്വസ്ഥ  ചിന്തകള്‍ മനസിനെ വേട്ടയാടുന്നു,
ഇത്തരം ചിന്തകളാല്‍ മനസിക നില തന്നെ താളം തെറ്റും എന്ന അവസ്ഥ 
വന്നപ്പോഴായിരുന്നു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ്
ഓണ്‍ലൈന്‍ സൌഹൃദത്തിന്റെ  വിശാലതയിലേക്ക്
ഞാന്‍ കടന്നു വന്നത്
ഏകാന്തതയും ഒറ്റപെടലും നഷ്ടബോധവും  വേട്ടയാടിയിരുന്ന  എന്റെ മനസ്
പതുക്കെ അതില്‍ നിന്നുമെല്ലാം മോചിപ്പിക്കപെട്ടു ,
സൌഹൃദങ്ങള്‍ എന്റെ മനസില്‍ കുളിര്‍ മഴയായ് പെയ്തിറങ്ങി,
അസ്വസ്ഥ  ചിന്തകളെ മനസിന്റെ ഒരു കോണില്‍ തളച്ചിട്ടു..,
സൌഹൃദത്തിന്റെ  മാധുര്യം ഞാന്‍ ആസ്വദിക്കുക ആയിരുന്നു .
മനസിന്റെ ഒരു കോണില്‍ ഞാന്‍ തളച്ചിട്ട അസ്വസ്ഥ  ചിന്തകള്‍ ഇന്ന്
ഉണര്‍ന്നിരിക്കുന്നു , ഞാന്‍ ഒറ്റക്കാണ് എന്ന തോന്നല്‍,
സ്വപ്നങ്ങളും , പ്രതീക്ഷകളും നശിച്ച ഞാന്‍  ജീവിതയാത്രയില്‍
ഒരു പരാജിതനായി എങ്ങോട്ടോ യത്ര ചെയ്യുന്നു,
മനസിന്റെ നിയന്ത്രണം ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ കൈയ്യടക്കിയിരിക്കുന്നു ,
അവ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ പോലും കഴിയാതെ
മൗനിയായി ഞാന്‍ ഇരിക്കുന്നു.,
മനസ് ഉമിത്തീ പോലെ പുകയുകയാണ്.
എന്താണെനിക്കു സംഭവിച്ചത്,??
മനസിന്റെ ധൈര്യം  മാത്രം കൈമുതലാക്കി,
വിധിയോട് പൊരുതാന്‍ തീരുമാനിച്ചിറങ്ങിയ ഞാന്‍ 
മനസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ തോറ്റു പോകുന്നോ?
ഈ ഭ്രാന്തന്‍ ചിന്തകള്‍ എന്റെ മനസിനെ കയ്യടക്കുമ്പോള്‍ 
മുന്നോട്ടുള്ള യാത്ര ദുഷ്കരമാകുന്നു.,
നേടാന്‍ നിറമുള്ള സ്വപ്നങ്ങള്‍ ഒന്നും ഇല്ല എങ്കിലും

എനിക്കു ജീവിച്ചു തീര്‍ക്കണം.
അവസാനിക്കുമ്പോള്‍  പ്രതിഫലം ഒന്നും കിട്ടാത്ത
ഈ ജീവിതനാടകം , വിധിക്കു മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ ,
അല്ല ജയിക്കാന്‍ തന്നെ . എനിക്കു ജീവിച്ചേ  മതിയാകു ,
മനസ്സിനെ വരുതിയില്‍ നിറുത്തിയേ പറ്റു...

"ഭ്രാന്തന്‍  ചിന്തകളെ  നിങ്ങളെ ഞാന്‍ വീണ്ടുംബന്ധിക്കുന്നു.
എന്റെ മനസിനെ വേട്ടയാടാന്‍ ബന്ധനം  ഭേദിച്ചു  വീണ്ടും ശക്തരായി
നിങ്ങള്‍ തിരിച്ചു വരും എന്ന് അറിഞ്ഞുകൊണ്ടുതന്നെ.".

19 comments:

ഷൈജു.എ.എച്ച് said...

പ്രിയപ്പെട്ട ജിത്തു..കുറെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ ഇവിടെ വരുന്നത്. കരുത്താര്‍ന്ന ജുത്തുവിന്റെ മനശക്തി കുറച്ചു ചോര്‍ന്നു പോയപോലെ ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ തോന്നി. അങ്ങനെ ആവരുത് ജിത്തു. ബ്ലോഗിന്റെ അവസാനം ആ ശക്തി തിരിച്ചു കിട്ടിയാതായി കണ്ടത്തില്‍ വളരെ സന്തോഷം തോന്നി. ഉറച്ച മനസ്സുമായി ജീവിതത്തില്‍ പതറാതെ മുന്നേറുക..എല്ലാ നന്മകളും നേരുന്നു..സസ്നേഹം..
www.ettavattam.blogspot.com

ജിത്തു said...

ഇല്ല ഷൈജു ഏട്ടാ മനസിന്‍റെ ശക്തി ചോരാതെ നോക്കുനുണ്ട്
എന്നാലല്ലെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റൂ
എന്നാലും ഇടക്ക് ഓരോ ചിന്തകള്‍ :(

ഒരു കുഞ്ഞുമയിൽപീലി said...

paadilla....chindakal eppozhum posative aayirikkuka...ethoru vijayathinu mumbilum oru aathmavishwaasamundu athu orikkalum kalayaruthu....nammal janikkunnathum ottakku marikkunnathum ottakku ..ottappedal oru thonnal maathramaanu.....

Prabhan Krishnan said...

...നേടാന്‍ നിറമുള്ള സ്വപ്നങ്ങള്‍ ഒന്നും ഇല്ല എങ്കിലും
എനിക്കു ജീവിച്ചു തീര്‍ക്കണം...!

അല്ല കൂട്ടുകാരാ..! സ്വപ്നങ്ങള്‍കാണുക..അവ എന്നും നമുക്ക് പ്രചോദനമാകും. ഭ്രാന്തന്‍ ചിന്തകള്‍ കൊണ്ട് ഉമിത്തീ പോലെ പുകയുന്ന മനസ്സിനെ വരുതിക്കു നിര്‍ത്താന്‍ സ്വപ്നങ്ങള്‍ക്കു കഴിയും..!
സ്വപ്നങ്ങള്‍, അത് താങ്കള്‍ക്ക് ഒരു ലക്ഷ്യമുണ്ടാക്കും..ആ ലക്ഷ്യത്തിലേക്ക് മനസ്സ് ആദ്യം പറക്കട്ടെ..!
മതി..! മറ്റൊന്നും താങ്കള്‍ക്ക് ഒരു തടസ്സമാവില്ല..!
എല്ലാഭാവുകങ്ങളും നേരുന്നു.
പ്രാര്‍ത്ഥനയോടെ... പുലരി

കൊമ്പന്‍ said...

അനിയാ നമ്മളെ കാളും കഴിവില്ലാത്ത എത്ര ആളുകള്‍ ഈ ഭൂമിയിലുണ്ട്
അനിയന് പറയാനുള്ളത് ഇതിലൂടെ എങ്കിലും പറയാം ഇതിലൂടെ സൌഹൃദത്തെ മാടി വിളിക്കാം സല്ലപിക്കാം അടച്ചിട്ട ഇരുട്ട് മുറികളില്‍ ഇതൊന്നു മില്ലാതെ പരിചരിച്ചു മടുത്ത മുഖങ്ങളെ മാത്രം കാണുന്ന എത്ര ജന്മങ്ങള്‍ ഉണ്ട് അനിയന് ഞങ്ങളൊക്കെ ഇല്ലേ കൂടെ

ente lokam said...

സംവദിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടാവുക എത്ര വലിയ
കാര്യം ആണെന്നോ ജിത്തു ?..ഞാന്‍ വിളിക്കാന്‍ ശ്രമിച്ചു
ഇപ്പോള്.out of range ennu മെസ്സേജ് കിട്ടി..‍

ബഷീർ said...

മനസ് തളരരുത്. കൈകളും കാലുകളുമില്ലാതെ വെറും മാംസ പിണ്ഡ്മായിട്ടും വിധിയോട് പൊരുതി ജീവിത വിജയം വരിച്ച ആളുകൾ നമുക്ക് മുന്നിലുണ്ട്..
പതറാതിരിക്കുക.. ജീവിതത്തിനൊരു ലക്ഷ്യമുണ്ട് അത് അവസാനം പ്രതിഫലം കിട്ടുന്നത് തന്നെ.. ആ സത്യം മനസിലാക്കുക..
എല്ലാവരും കൂടെയുണ്ട്

റഷീദ് കോട്ടപ്പാടം said...

ബ്ലോഗില്‍ വസന്തം വിരിയട്ടെ...ജീവിതത്തിലും..
എല്ലാ ആശംസകളും നേരുന്നു.

Lipi Ranju said...

ജിത്തു, അസ്വസ്ഥ ചിന്തകള്‍ക്ക് എവിടെയാണ് സമയം ! വായിച്ചും എഴുതിയും ഇപ്പോഴും ബിസിയായി ഇരിക്കൂ... അലസ ചിന്തകള്‍ക്ക് മനസ്സില്‍ ഇടം കൊടുക്കാതിരിക്കൂ... എഴുതാനുള്ള കഴിവ് നനായി പ്രയോജനപ്പെടുത്തൂ... ഇനിയിവിടെ വരുമ്പോള്‍ ജിത്തുവിന്റെ നല്ലൊരു കഥയോ കവിതയോ ആയിരിക്കും പോസ്റ്റ്‌ ചെയ്തിരിക്കുന്നത് എന്ന പ്രതീക്ഷയില്‍ പോകുന്നു... നിരാശപ്പെടുത്തരുത്ട്ടോ.... :)

ചെറുത്* said...
This comment has been removed by the author.
ചെറുത്* said...

ഒരു വീക്കാ വീക്ക്യാണ്ടല്ലോ! അസ്വസ്ഥചിന്തകള് പോലും.
ന്‍‌റെ ജിത്ത്വോ, ആ ബഷീറ് പറഞ്ഞ പോലുള്ള ഒരു ടീമാണ് മ്മടെ സ്റ്റീഫന്‍ ഹോക്കിങ്ങ്, അറിയുവായിരിക്കും. അത് വിട്,
ചെറുപ്പത്തിലെന്നോ തുടങ്ങിയൊരു അസുഖമുള്ള അനിയനുണ്ട് അയല്പക്കത്ത് ചെറുതിന്, അസുഖത്തിന്‍‌റെ പേരെന്തെന്നോ, അതിനുള്ള കാരണം എന്തെന്നോ ഡോക്ടര്‍മാര്‍ക്ക് കൃത്യമായി പറയാനാവുന്നില്ല, അതുകൊണ്ട് ചികിത്സയും. കൈകളും കാലുകളും ഒരുപോലെ വിളര്‍ച്ചബാധിച്ച് ഇപ്പൊ നടക്കാന്‍ പോലും കഷ്ടപെടുന്നു. വയസ്സിരുപതേള്ളൂ. കുറച്ച് കാലം മുന്നേ വാങ്ങിച്ചോരു കംബ്യൂട്ടറിനു മുന്നീന്ന് അവനിപ്പൊ എണീക്കാന്‍ ടൈം കിട്ടണില്ലെത്രെ. അതിനും മാത്രം വര്‍ക്കുകള്‍ അവന്‍ വീട്ടിലിരുന്ന് ചെയ്യണു, പുസ്തകങ്ങളിലും നെറ്റിലും നോക്കി വര്‍ക്കുകള്‍ പുതിയവ പഠിക്കുന്നു. ആദ്യം എന്തിലെങ്കിലും ശ്രദ്ധയുറപ്പിച്ച് ഇത്തരം ചിന്തകള് മാറ്റിയെടുക്കാന്‍ നോക്കുക, അവസ്ഥകളെ നോക്കി ‘കല്ലീ വല്ലീ’ പറയാന്‍ പഠിച്ചാല്‍ ബാക്കിയൊക്കെ നമ്മുടെ കയ്യിലിരിക്കും.

kochumol(കുങ്കുമം) said...

ആ ചിന്ദ ഒരിക്കലും പാടില്ല ജിത്തേ .......അരിക്കലും തോറ്റു പോയെന്ന തോന്നല്‍ പോലും വരാന്‍ പാടില്ല ......ദൈവം നമുക്ക് താങ്ങാനുള്ള ദുഖമേ തരുള്ളൂ ....ജീവിതമാണ് തോറ്റുകൊടുക്കരുത് ....മനസ്സിന് ദൈവം തന്നെ പിടിച്ചു നിര്‍ത്താന്‍ ശക്ത്തി തരട്ടെ ..പ്രാര്‍ഥിക്കാം ആത്മാര്‍ഥമായി...ജീവിതത്തിനൊരു ലക്ഷ്യമുണ്ട് അത് അവസാനം പ്രതിഫലം കിട്ടുന്നത് തന്നെ.. ആ സത്യം മനസിലാക്കുക..സത്യമായ കാര്യമാണ് മനസ്സ് പതറാതെ നോക്കുക എല്ലാരും ഇല്ലേ ജിത്തേ koode

yemceepee said...

അസ്വസ്ഥ ചിന്തകളെ ഒരു ചാക്കില്‍ കെട്ടി ഒരു മൂലയില്‍ തള്ളൂ.
എന്നിട്ട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യ്....അല്ല പിന്നെ,,,,, നിനക്ക് കൂട്ടായി നിന്റെ കുടുംബവും കൂട്ടുകാരുമില്ലേ?
ഇനി ഇത്തരം ചിന്തകളെ പറ്റി എഴുതിയാല്‍ കോഴിക്കോട് വന്നു ഞാന്‍ തല്ലും പറഞ്ഞേക്കാം.

ജിത്തു said...

@ മയില്‍പീലി : ജനിക്കുന്നതും മരിക്കുന്നതും ഒറ്റക്കുതന്നെ എന്നാലും പാറി പ്പറന്നു നടന്ന് പെട്ടെന്ന്‍ഝിറകൊടിഞ്ഞ അവസ്ത് ആയപോ മനസു വേദനിച്ചതാ , ഇപ്പോ എനിക് എല്ലാം നേരിടാനുള്ള മനേദൈര്യം കൈവന്നു തുടങ്ങി

@പ്രഭന്‍ ക്യഷ്ണന്‍ : കണ്ട സ്വപ്നങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞു , ഇപ്പോള്‍ സ്വപ്നം കാണാന്‍ പോലും പേടിയാ എനിക്ക്


@കൊമ്പന്‍ : താങ്കള്‍ പറഞ്ഞ് ശരിയാണ് എനിക്ക് ഇങ്ങനെയെങ്കിലും പുറം ലോകത്തുള്ളവരെ കാണാന്‍ കഴിയുന്നു , 4 ചുവരുകള്‍കുള്ളില്‍ തളച്ചിട്ട എത്രയോ പേരുണ്ട് ,

@ente lokam : സുഹ്രുതം ആണ് ഇന്നെന്‍റെ ശക്തി , അയ്യോ വിളിച്ചിരുന്നോ , കഴിഞ്ഞ് ആഴ്ച കുറേ നാളുകള്‍ക്ക് ശേഷം എന്നെ സുഹ്രുത്തുക്കള്‍ പുറത്തു കൊണ്ടുപോയിരുന്നു , അപ്പോ മൊബൈല്‍ ഔട്ട് ഓഫ് റേഞ്ച് ആയിരിക്കും അതാ,

@ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : മനസ്സിനെ പതറാതെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് , ചില സമയം ചില ചിന്തകള്‍ മനസിന്‍റെ ദൈര്യം ചോര്‍ത്തുന്നു

@റഷീദ്‌ കോട്ടപ്പാടം : വസന്തം വിരിയുമെന്നു ആശിക്കാം അല്ലെ

@Lipi Ranju : ഞാന്‍ ഈ അസ്വസ്ത ചിന്തകളെ തല്‍ക്കാലം വരുതിയിലാക്കി , ഇനി നല്ല ചിന്തകള്‍ ഉള്ളതെഴുതാന്‍ ശ്രമിക്കാം , അടുത്ത പോസ്റ്റ് അങ്ങനെ ഒന്നാകും :)

@ചെറുത്* : അപ്പോ ഞാന്‍ അവയോടൊക്കെ കല്ലി വല്ലി പറഞ്ഞു ട്ടോ , ഇനി ഉഷാറായ് :)

@kochumol(കുങ്കുമം) : മനസ്സിന്‍റെ ശക്തി ഒക്കെ ചില സമയം ഞാന്‍ പോലും അറിയാതെ ചോര്‍ന്നു പോകുന്നു , പിന്നെ ഇപ്പോള്‍ ഈ കൂട്ടുകരൊക്കെ ആണെന്‍റെ മനസിന്‍റെ ആശ്വാസം

@yemceepee : അയ്യോ അവയെ ഒക്കെ നാടു കടത്തി , ഞാന്‍ ഒരു പാവമല്ലെ പ്രീതേച്ചി ,

ഇവിടെ വന്ന് ഈ പോസ്റ്റ് വായിച്ചു , നല്ല വാക്കുകള്‍ പറഞ്ഞ എല്ലാരോടും എന്‍റെ സന്തോഷം അറിയിക്കുന്നു

സസ്നേഹം ജിത്തു :)

Naseef U Areacode said...

പ്രിയ ജിത്തൂ...
ഞാൻ വിശ്വസിക്കുന്നത് ജീവിതം നമ്മുടെ ഈ ജീവിതത്തോടു കൂടി കഴിയുന്നില്ല എന്നാണു. അങ്ങനെ ഇതോടുകൂടീ തീരുകയാണെങ്കിൽ ജിത്തു പറഞ്ഞ പോലെ പലപ്പോഴും നമ്മളുടെ കരുത്തും പ്രതീക്ഷയും നഷ്ടപ്പെടും.
ജീവിതത്തിൽ സകല സൗകര്യങ്ങൾ ഉള്ളവരും പലതും നഷ്ടപ്പെട്ടവരും പലതും നേടിയെടുത്തവരും ഒരിക്കലും നേടാൻ കഴിയാത്തവരുമായവരാണു നമ്മളിൽ പലരും... ഈ ജീവതത്തോടു കൂടിനമ്മുടെ ജീവിതം തീരുമെങ്കിൽ ദൈവത്തിനും ജീവിതത്തിനുമൊക്കെ എന്തർത്ഥം!

പ്രതീക്ഷ കൈവിടാതിരിക്കുക.. കാരണം ദൈവം നീതിമാനാണു എന്നതു തന്നെ...

ഭാവുകങ്ങൾ ജിത്തു...

ഇസ്മയില്‍ അത്തോളി said...

ഹൃദയമില്ലാത്ത ലോകത്ത് ഹൃദയം ഉള്ളതാണ് എന്‍റെ പരാജയമെന്ന് പറഞ്ഞു വെച്ചു നമ്മുടെ കുഞ്ഞുണ്ണി മാഷ്‌...
ജിത്തു പങ്കു വെക്കുന്നതും അത് തന്നെ...സധൈര്യം മുന്നേറുക..ഭാവുകങ്ങള്‍.....
[എന്‍റെ ഒരു പുതിയ ബ്ലോഗ്‌ ഉണ്ട് സന്ദര്‍ശിക്കുമല്ലോ ]

mayflowers said...

ദൈവം ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത്‌ വ്യക്തമായ പ്ലാനിങ്ങോടെയാണ്.ഒരു പ്രയാസത്തോടൊപ്പം തീര്‍ച്ചയായും ഒരെളുപ്പവും കാണും.
അതിനാല്‍ ശുഭാപ്തി വിശ്വാസം കൈവിടരുത്.
ബ്ലോഗ്ഗില്‍ സജീവമാകൂ..
നല്ലത് വരുത്തട്ടെ..

ചന്തു നായർ said...

ജയിക്കാന്‍ തന്നെ . എനിക്കു ജീവിച്ചേ മതിയാകു,നിങ്ങള്‍ തിരിച്ചു വരും എന്ന് അറിഞ്ഞുകൊണ്ടുതന്നെ."...... തീർച്ചയായും ഞങ്ങൾ എല്ലാപേരും ഉണ്ട്...വാ‍ായിക്കുക,നല്ല കഥകളും,കവിത്തകളും എഴുതുക.....എല്ലാ ഭാവുകങ്ങളും....

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

എല്ലാ ഭാവുകങ്ങളും