Saturday, January 9, 2010

മനസ്സേ പതറാതെ ....

ഇല്ലെനിക്ക് കണ്ണുനീര്‍ ഒട്ടുമെ-
ഒഴുക്കുവാന്‍ എന്‍ വിധിയെ ഓര്‍ത്ത്.
 
ദുഖങ്ങള്‍ ഏറെനീ തന്നിതെന്‍-
ജീവതത്തില്‍ എങ്കിലും
ദുഖിച്ചിരിക്കില്ല ഞാനീ ജന്മം..
 
താണ്ടുവാനേറെ ഉണ്ടെനിക്കിനിയും-
ഈ ജീവിത യാത്രയില്‍..
നേടുവാനേറെ ഉണ്ടെനിക്കിനിയും
നേടിയിരിക്കും ഞാനതൊക്കെ...
 
കണ്ണുനീരില്ലെനിക്കെന്‍ കണ്‍കളില്‍.
കണ്‍കളില്‍ ജ്വലിക്കും-
ആത്മ ധൈര്യത്തിന്‍
സ്പുരണങ്ങള്‍ മാത്രം..
 
ഇല്ല കഴിയില്ല എന്നെ തളര്‍ത്തുവാന്‍
എന്നില്‍ വന്നുചേര്‍ന്നൊര്‍രു-
വിധിതന്‍ ക്രൂരതക്ക്....
 
വേണ്ട എനിക്കു നിങ്ങള്‍തന്‍-
സഹതാപ വാക്കുകള്‍..
അരുതു നോക്കരുത് എന്നെ-
നിങ്ങളാ സഹതാപമൂറും കണ്‍കളാല്‍..
 
ജീവിച്ചു കാട്ടണമെനിക്കുമീ-
സമൂഹത്തില്‍..
എന്നില്‍ വന്നുചേര്‍ന്നൊരെന്‍-
വിധിയോടു പൊരുതി..
 
എനിക്കു കൂട്ടായെന്‍ മനസ്സിന്‍-
ധൈര്യം മാത്രം...
മനസ്സെ പതറാതെ മുന്നോട്ടു പായൂ..
മനസ്സെ പതറാതെ മുന്നോട്ടു പായൂ...

7 comments:

Shine Kurian said...

വേണ്ട എനിക്കു നിങ്ങള്‍തന്‍-
സഹതാപ വാക്കുകള്‍..
അരുതു നോക്കരുത് എന്നെ-
നിങ്ങളാ സഹതാപമൂറും കണ്‍കളാല്‍..

ഈ വരികളോട് നീതി പുലര്‍ത്താന്‍ കഴിയുന്നിടം വരെ ആരും പരാജിതനല്ല ജിത്തു..
പുതുവത്സരാശംസകള്‍ !

Mohamedkutty മുഹമ്മദുകുട്ടി said...

ജീവിച്ചു കാട്ടണമെനിക്കുമീ-
സമൂഹത്തില്‍..
എന്നില്‍ വന്നുചേര്‍ന്നൊരെന്‍-
വിധിയോടു പൊരുതി..


ഈ വാക്കുകള്‍ തന്നെ ധാരാളം!.ധൈര്യമായി മുന്നേറുക സുഹൃത്തെ.

Unknown said...

മനസ്സെ പതറാതെ മുന്നോട്ടു പായൂ..

മുന്നേറുക സുഹൃത്തേ, സധൈര്യം പതറാതെ.

ഒരു നുറുങ്ങ് said...

ജിത്തൂ,മുന്നോട്ട്..മുന്നോട്ട്...മുന്നോട്ട്....പരസ്പരം
കണ്ടുമുട്ടാനിടയില്ലാ എങ്കിലും നല്ലൊരുകൂട്ടം
ബ്ലോഗ്സൌഹൃദം നിങ്ങടെ കൂടെയുണ്ട്.ആശംസകള്‍!

കുഞ്ഞൂസ് (Kunjuss) said...

ജീവിതം ഒരിക്കലേയുള്ളൂ, അതു ജീവിക്കാനുള്ളതാണ്, സങ്കടങ്ങളും സന്തോഷവും സമ്മിശ്രമാണ് ജീവിതത്തില്‍...... വിധിയെ പഴിച്ചിരിക്കാതെ ധൈര്യമായി മുന്നേറുക സുജി... ആശംസകളും പ്രാര്‍ത്ഥനകളും....

Areekkodan | അരീക്കോടന്‍ said...

BE OPTIMISTIC

kochumol(കുങ്കുമം) said...

മനസ്സെ പതറാതെ മുന്നോട്ടു പായൂ...
ആശംസകളും പ്രാര്‍ത്ഥനകളും എപ്പോളും ഉണ്ടാകും ....