ഏറെ നാളുകൾക്ക് ശേഷം ജിത്തുവിന്റെ സ്നേഹ നമസ്കാരം,
നിങ്ങൾ എല്ലാവരും ചേർന്നെനിക്കൊരുക്കി തന്ന ജീവിത മാര്‍ഗം
നല്ല രീതിയിൽ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാൻ .
അതാ പഴയപോലെ ഇതുവഴിയൊന്നും കാണാത്തത്
ആരെയും മറന്നിട്ടഒന്നുമല്ല .
എന്റെ വലിയ ശക്തി നിങ്ങള്‍ ഒക്കെ തന്നെയാണെന്നും
ജീവിതം നാലു ചുവരുകള്‍ക്ക് ഉള്ളില്‍ അവസാനിച്ചെന്നു കരുതിയ ഞാനിന്ന്
സന്തോഷത്തോറ്റെ സമാധാനത്തോടെ ദുഖ ചിന്തകൾ ഇല്ലാതെ
ജീവിക്കുനു എങ്കിൽ അതിനു കാരണം നിങ്ങളെല്ലവരും എനിക്കു നല്‍കിയ
സ്നേഹവും , കരുതലും തന്നെയാണ്...
നിങ്ങൾ ഏവരുടേയും സഹകരണത്തോടെ തുടങ്ങിയ ശലഭം ജനറൽ
ഷോപ്പ് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു ,ഇതില്‍ നിന്നും എനിക്കു ലഭിച്ച
ഊര്‍ജവും ധൈര്യവും സമാഹരിച്ച് ശലഭം ജനറൽ ഷോപ്പിൻറെ
പുതിയ ശാഖ നാനോ ജനറൽ ഷോപ്പ് എന്ന പേരിൽ
തൊണ്ടയാട് രാമനാട്ടുകര ബൈപാസ്റോഡിൽ പാലാ ഹൈലൈറ്റ് ജങ്ക്ഷനു
സമീപം വരുന്ന ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കാൻ പോകുന്ന വിവരം
സന്തോഷപൂർവം അറിയിക്കുന്നു.
നിങ്ങളൂടെ ഏവരുടേയും പ്രാര്‍ഥനയും സ്നേഹവും കരുതകലും
എന്നും എനിക്കൊപ്പം ഉണ്ടാകുണം...
സ്നേഹത്തോടെ
ജിത്തു
Monday, May 27, 2013
Sunday, December 2, 2012
ശലഭം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ചെറുപ്പകാരെ
അലസന്മാരും , നിഷ്ക്ക്രിയരും ആക്കുന്നു എന്നും ,
കുടുംബ ബന്ദങ്ങള്‍ തകരാന്‍ വരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍
കാരണമാകുന്നു എന്നൊക്കെയുള്ള ദാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കാറൂണ്ട്.
എന്നാല്‍ എന്നെ പോലുള്ളവര്‍ക്ക് ഇന്റര്‍ നെറ്റും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും
എന്നും ഒരനുഗ്രഹം തന്നെ ആണ് ,
ജീവിതം നാലു ചുവരുകള്‍ക്ക് ഉള്ളില്‍ മുരടിച്ചു പോകുമായിരുന്ന ഞാന്‍
ഏകാന്തതയും ഒറ്റപെടലില്‍ നിന്നും ഉള്ള ഒളിച്ചോട്ടം ആയിട്ടായിരുന്നു
നെറ്റിന്റെ വിശാല ലോകത്തേക്ക് കടന്നു ചെല്ലുന്നത്.
വിനോദത്തിന്റെയും , വിക്ഞാനത്തിന്റെയും ,
സൗഹ്രുതത്തിന്റെയും വിശാലമായ ഒരു ലോകം തന്നെ
എനിക്ക് മുന്നില്‍ തുറക്കപെട്ടു..
കുന്നിന്‍ ചരിവിലെ കൊച്ചു കൂരയില്‍ എന്നെ കാണാനായ്
ആദ്യമായെത്തിയ നെറ്റ് സുഹ്രുത്ത് പ്രീതേച്ചിയായിരിന്നു
നൂറ്റിപത്ത് കിലോമീറ്റര്‍ യാത്ര ചെയ്താണു പ്രീതേച്ചി എത്തിയത്
എന്നു കേട്ടപ്പോള്‍ എന്റെ വീട്ടുകാര്‍ക്ക് അതിശയം ആയിരുന്നു..
പിന്നീട് പല ഓണ്‍ലൈന്‍ സുഹ്രുത്തുക്കളെയും നേരില്‍ കാണാന്‍ പറ്റി,
ഓരോരുത്തരെ കാണുംബോഴും എന്റെ വൈകല്ല്യങ്ങളൂം , ദുഖങ്ങളും മറന്ന്
ഞാന്‍ ഏറെ സന്തോഷിക്കുകയായിരുന്നു..
പിന്നീട് സ്ഥിര വരുമാനത്തോടെ ഒരു ജീവിതമാര്‍ഗം കണ്ടെത്താനും
എനിക്ക് തുണയായത് ഈ ഓണ്ലൈന്‍ സൗഹ്രുതങ്ങള്‍ തന്നെ
ചിറകൊടിഞ്ഞ ജീതങ്ങള്‍ എന്ന ബ്ലോഗിലൂടെ നൗഷാദ് ഇക്കായും,
ഫേസ് ബൂക്ക് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലൂടെ നാമൂസ് ഇക്കായും,
ഒപ്പം നല്ലവരായ ബ്ലോഗ് സുഹ്രുത്തുക്കളും ചേര്‍ന്നു നടത്തിയ ആത്മാര്‍ഥ പരിശ്രമത്തിന്റെ ഫലമായി വീട്ടിലെ നാലു ചുവരുകള്‍ക്ക് ഉള്ളില്‍ ജീവിതം മുരടിച്ചു പോകുമായിരുന്ന
എനിക്ക് മുന്നില്‍ പുറം ലോകത്തിന്റെ വിശാലതയിലേക്കുള്ള വാതില്‍ തുറക്കപെട്ടു..
മലയാളി ഫ്രണ്ട്സ് ഗ്രൂപ്പ് എനിക്ക് യാത്ര ചെയ്യാനായ് പുതിയ ഒരു ഹോണ്ടാ ആക്റ്റീവ
ബൈക് ആള്‍ട്ടര്‍ ചെയ്തു നിരത്തിലിറക്കാനുള്ള മുഴുവന്‍ ചിലവും വഹിക്കാം എന്നു
പറഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് എന്റെ കണ്ണു നിറഞ്ഞിരുന്നു,
എനിക്ക് സ്വപ്നം കാണാന്‍ കൂടി കഴിയുമായിരുന്നില്ല യാത്രചെയ്യാന്‍ ഒരു വണ്ടിയും ,
റോഡ് സൈടില്‍ കച്ചവടം ചെയ്യാനായ് സാദനങ്ങളോടു കൂടി ഒരു ഷോപ്പും ,
ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇതെല്ലാം ശരിയാക്കി തരാന്‍ കഴിഞ്ഞത് ഓണ്‍ലൈന്‍ സുഹ്രുത്തുക്കളുടെ പ്രിശ്രമം ഒന്നുകൊണ്ട് മാത്രമായിരുന്നു ,,
അങ്ങനെ 13:11:2011 ഞായറാഴ്ച ശലഭം ജനറല്‍ ഷോപ്പ് തുറക്കപ്പെട്ടു...
13 : 11 : 11
ഒരു വര്‍ഷം കഴിയുന്നു പുതിയ ഷോപ്പ് തുറന്നിട്ട്
ആദ്യമൊക്കെ അനിയന്‍ എന്റെ കൂടെ ഷോപ്പില്‍ എന്നെ സഹായിക്കാനായ്
നിന്നിരുന്നു , ഇപ്പോള്‍ ഞാന്‍ തനിച്ചാണു ഷോപ്പിലെ കാര്യങ്ങള്‍ ഒക്കെ
ചെയ്യുന്നത് ,
ഇപ്പോള്‍ പഴയതുപോലെ പലതും ചിന്തിച്ച് മനസ്സു വിഷമിക്കാറീല്ല
സന്തോഷമായ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നു
എന്റെ ഈ സന്തോഷം നിങ്ങള്‍ തന്നതാണു..............
എല്ലാവരോടും എന്റെ ഹ്രുതയത്തില്‍ നിന്നുള്ള സ്നേഹവും , സന്തോഷവും അറിയിക്കുന്നു
13 : 11 :12
നെറ്റിലെ സൗഹ്രുതങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്നും ,
കംബ്യൂട്ടറോ കീ ബോര്‍ടോ പണീ മുടക്കിയാല്‍ അവസാനിക്കുന്നതാണ്
നെറ്റിലെ സൗഹ്രുതങ്ങള്‍ എന്നൊക്കെയുള്ള വാദങ്ങള്‍ തെറ്റാണെന്ന്
തെളിയിക്കുകയാണ് എന്റെ അനുഭവം ,

Tuesday, September 27, 2011
ബീരാന്‍ ക്കാടെ അസ്ലി മച്ലി
രാവിലെ കുളിയും കാപ്പികുടിയും കഴിഞ്ഞ് പതിവുതെറ്റിച്ച്
ഉമ്മറത്ത് പുറത്തേക്കും നോക്കി ഇരിപ്പു തുടങ്ങിട്ട് സമയം കുറേ ആയി !
സാധാരണ കുളിച്ച് കാപ്പി കുടി കഴിഞ്ഞാല്‍ ഒട്ടും സമയം കളയാതെ
കമ്പ്യൂട്ടര്‍ന്‍റെ മുന്നില്‍ എത്തുന്നതാണല്ലോ ഇവനിന്നെന്ത് പറ്റി എന്നു കരുത്യാകും
അമ്മ ഉമ്മറത്ത് വന്ന് എന്തേ കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നില്ലെ? എന്നും ചോദിച്ച് അകത്തേക്ക് പോയി.
സത്യത്തില്‍ അമ്മ എന്നെ ഒന്നാക്കി ചോദിച്ചതാ ആ ചോദ്യം
(എപ്പോഴും ഈ കമ്പ്യൂട്ടര്‍ന് മുന്നില്‍ ഉള്ള എന്റെ ഈ ഇരിപ്പ് അമ്മക്ക് അത്ര പിടിക്കാറില്ല )
അമ്മയുണ്ടോ അറിയുന്നു മോന്‍ പുതിയ ബ്ലോഗ് പോസ്റ്റിന്റെ
കഥാ തന്തുവിനായ് കൂലങ്കഷമായ് ചിന്തിച്ചിരിക്കാന്ന്..
കുറേ ദിവസായ് കരുതുന്നു ഒരു പുതിയ ബ്ലോഗ് പോസ്റ്റ് ഇടണം എന്ന്
എനിക്കാണെ ഈ സാഹിത്യം തീരെ അങ്ങ് വഴങ്ങുന്നും ഇല്ല
ഈ സാഹിത്യം വരാന്‍ വല്ല മരുന്നും ഉണ്ടോ ആവോ ?
ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടൂണ്ട് കഞ്ചാവ് അടിച്ചാ സാഹിത്യം വരാത്തോര്‍ക്കും സാഹിത്യം വരുമെന്ന്!!!
ഞാനിപ്പോ കഞ്ചാവിനെവിടെ പോകാനാ , വല്ല സൂപ്പര്‍മാര്‍ക്കറ്റിലും കിട്ടണ സാധനം ആയിരുന്നേല്‍
കുറച്ച് വാങ്ങി അടിച്ച് ഒരു കിടിലന്‍ പോസ്റ്റ് അങ്ങ് പോസ്റ്റായിരുന്നു !
ഇനി നര്‍മ്മം ആകാന്നു വെച്ചാല്‍ അതും നടക്കില്ല
ഈ നര്‍മ്മം പറഞ്ഞു ഫലിപ്പിക്കാന്ന് വെച്ചാല്‍ ഇച്ചിരി മെനക്കേടു പിടിച്ച
പണിയാ , അത് ഞമ്മടെ , കുമാരേട്ടനെ പോലുള്ളോര്‍ക്കെ നടക്കു !
ഇനി എന്നെ പറ്റി തന്നെ എഴുതാന്നു വെച്ചാലോ. അത്യാവശ്യം എന്നെ പറ്റി എഴുതി
നിങ്ങളെ ഒക്കെ ബോറടിപ്പിച്ചിട്ടുള്ളതാ ..
ഈ കഥാ ഭാവന വരാന്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയില്‍
ജയറാം വാങ്ങിയ പോലെ വല്ല ഹെഡ് മാസ്സാജര്‍ വാങ്ങേണ്ടി വരുമോ ?
ഇരുന്നിരുന്ന് സമയം പോയ്,, ,അപ്പോഴുണ്ട് വീട്ടിനടുത്തുള്ള മൂസക്കാ വീട്ടിലേക്ക് കേറി വരുന്നു ,
(എനിക്ക് ചെറുതായ് ഭാവന വന്നു തുടങ്ങിയതായിരുന്നു അപ്പോഴേക്കും മൂസക്കാ കേറി വന്ന്
വന്ന ഭാവനയേം ഓടിച്ചു വിട്ടു , എന്തു ചെയ്യാനാ ബൂലോകര്‍ക്ക്
എന്റെ ഒരു യമകണ്ടന്‍ പോസ്റ്റ് വായിക്കാനുള്ള ഭാഗ്യം ഇല്ലാന്നു കരുത്യാ മതി )
എന്തേയ് ഇങ്ങനെ ബെര്‍തെ കുത്തിരിക്ക്ന്ന് പണിയൊന്നും ഇല്ലെ മൂസക്കാടെ ചോദ്യം
ഞാന്‍ ഭാവനയെ നോക്കി ഇരിക്കാന്ന് പറയാന്‍ പറ്റാത്തോണ്ട്
ഇന്ന് ഞായറാഴ്ച അല്ലെ "sunday holiday " ഇക്കാ
(പറയുന്ന കേട്ടാ തോന്നും മറ്റെല്ലാ ദിവസോം പെരുത്ത് പണിയാന്ന് )
ഇജ്ജ് ഇന്റെ ആ സെറ്റ് ശരിയാക്കിയോ !
വീട്ടില്‍ ഇരുന്ന് അത്യാവശ്യം ഇലക്ട്റോണിക്ക് പണിചെയ്യുന്നതോണ്ട്
റിപ്പയറിങ്ങിനു കൊണ്ടു വന്ന് തന്നതാ , തന്നിട്ട് മാസം ഒന്നാകാറായ്
ഇല്ല ഇക്കാ കഴിഞ്ഞ ആഴ്ച കുറച്ച് തിരക്കിലായിരുന്നു
ഈ ആഴ്ച എന്തായാലും റെഡിയാക്കാം...
( ഇക്കായുണ്ടോ അറിയുന്നു ഈ തിരക്ക് എന്ന് പറഞ്ഞത് കമ്പ്യൂട്ടര്‍ന്‍റെ മുന്നില്‍ ഉള്ള ഇരിപ്പാന്ന് )
പിന്നെ എന്തൊക്കയാ ഇക്കാ വര്‍ത്താനം ??കുറേ ദിവസായല്ലോ കണ്ടിട്ട്?
പണി സീസന്‍ തൊടങ്ങീലെ അതോണ്ട് പണി തെരക്കിലാ
( മൂസക്കാ നാട്ടിലെ പ്രധാന കിണറു കുഴിക്കല്‍ മൂപ്പനാ )
എവിടെയാ ഇക്കാ പണി .!
അത് ഞമ്മളെ ആ വടക്കേചാല്‍ ബയിക്ക് ഒരു ഉസ്കൂള്‍ തൊറന്നീന് അവടെയാ .
ആരൊക്കെയാ ഒപ്പം പണിക്കാര്‍
ഞാനും , ഞമ്മടെ ആ വടക്കേലെ ദാസനും , പിന്നെ മൂന്ന് ഹിന്ദികാരാ
ഹിന്ദികാരോ ഇക്കാ ! ഇക്കാക്ക് അതിന് ഹിന്ദി അറിയോ ?
അയ്ന്‍ അതൊന്നും അറിയണ്ടാന്ന് , ഞാന്‍ എന്തൊക്കയോ പറയും ഓരെന്തൊക്കയോ പറയും
എന്തായാലും ഞമ്മടെ നാട്ടാരെക്കാളും പണി എടുത്തോളും
പിന്നെ എടക്കെടെ ഇള്ള ഈ ലീവാക്കലും ഇല്ല്യാ
ദെവസും സമയത്ത് പണിക്ക് വന്നോളും..
ഇംബളെ * നാട്ടില്‍ ഇപ്പോ മുയുവന്‍ ഹിന്ദി പണികാരാ ,
ബില്‍ഡിങ്ങ് പണിക്ക് വന്ന ഹിന്ദി പണിക്കാരാ മുയുവന്‍
അയ്നോണ്ട് ഇപ്പം റോട്ട്മ്മലെ പീടിയകാര്‍ക്ക് ഒക്കെ നല്ല കച്ചോടാ.
പണ്ട് മാസത്തില്‍ ഒന്നോ രണ്ടോ ചാക്ക് ഉള്ളീം കെയങ്ങും എറക്കീന
വാസൂന്റെ പീടിയേല്‍ ഇപ്പോ ആയ്ച്ക്ക് രണ്ടും മൂന്നും ചാക്ക് ഉള്ളീം കെയങ്ങുമാ എറക്കണെ
ഹിന്ദികാരടെ പ്രധാന ഭഷണം അതല്ലെ ???,
ഇയ്യ് റോട്ട്മ്മലേക്ക് എറങ്ങായ്ട്ടാ ഇതൊന്നും അറിയാത്തെ ,
മൂന്ന് ചക്രോ ഒള്ള മോട്ടോര്‍ വണ്ടി ശര്യാക്ക്യാ അനക്കും റോട്ട്മ്മലേക്ക് എറങ്ങിക്കുടെ ..
ഇരിങ്ങല്ലൂര്‍ ഉള്ള ആ ചെക്കന്‍ കാണാ മൂന്ന് ചക്രോം ഉള്ള വണ്ടിയും ആയ് പറ പറക്കുന്നത്
ഏത് ചെക്കന്‍ ഇക്കാ ?
ആ പോലീസ് കാരന്റെ ചെക്കന്‍ , പോളിയോ വന്ന് നടക്കാന്‍ പറ്റാഞ്ഞ ആ ചെക്കന്‍ ഇല്ലെ
ഓനെ കണ്ടില്ലെ ഇയ്യ് !
ഹാ പണ്ട് എന്നോ കണ്ടിട്ടുണ്ട് അയാക്ക് ഒപ്പം വണ്ടീല്‍ പോകുന്നത് .
ഹാ ഓന്‍ ഇപ്പോ ഒറ്റക്ക് എല്ലോടത്തും പോകും മൂന്ന് ചക്രോം ഉള്ള വണ്ടീല്‍ .
ഇപ്പോ ബൈന്നേരം റോട്ട്മ്മലേക്ക് എറങ്ങ്യാ നല്ല രസാ
ഹിന്ദികാരടെ കളിയാ , റോഡ് നെറച്ചും പഹയന്മാരാ
ചെവുട്ടില്‍ മൊബൈല്‍ ഫോണ്ടെ അ കുന്ത്രാണ്ടം കുത്തി
പാട്ടും കേട്ട് നടക്ക്ന്ന കാണാം ,
ഉസ്കൂളില്‍ പോകാത്ത മീങ്കാരന്‍ ബീരാന്‍ വരെ ഹിന്ദി പഠിച്ചോയ് ..
ബീരാന്‍ ക്കാ ഹിന്ദി പറയേ ? ഇങ്ങള് പുളു അടിക്കല്ലെ മൂസക്കാ
അല്ലടാ പടച്ചോനാണെ ഇയ്യ് വേണേ ആരോടേലും ചോയ്ച്ചോക്ക്..
അയിലാ , മത്തി , എന്നൊന്നും അല്ല ഇപ്പോ ബീരാന്‍ പറയണെ
എന്തേനി ഓന്‍ പറഞ്ഞത് . ഹാ അസ്ലാ , മസ്ലാ അങ്ങനെ എന്തോ ആണ് .
(അസ്ലാ , മസ്ലാ യോ അതെന്ത് ഹിന്ദി ആണപ്പാ ഞാന്‍ അങ്ങനെ ഒന്ന് ഇതേവരെ കേട്ടിട്ടില്ലാലോ )
അസ്ലി മച്ലി എന്നാണോ ഇക്കാ ?
അതന്നെ , അയില, മത്തിന്ന് ഹിന്ദില് അങ്ങനാണോ പറയാ..
അത് അയല മത്തി എന്നല്ല മൂസക്കാ, നല്ല മീന്‍ എന്നാ
നല്ല മീന്‍ എന്നാണോ ഓന്‍ വിളിച്ച് പറയണെ , ഞാന്‍ ബിജാരിച്ച് അയല മത്തീന്നാ !
മൂസക്കാനോട് സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല
എന്നാ ഞാന്‍ പോട്ടെ ഇയ്യ് ആ സെറ്റ് പെട്ടെന്ന് ശരിയാക്ക് ട്ടോ..
ഒന്ന് കോയ്ക്കോട്ട് അങ്ങാടീ പോകണം , പണി സീസണ്‍ തൊടങ്ങ്യതല്ലെ
കൊറച്ച് പണി സാദനം വാങ്ങണം , ഇന്ന് ഞായറാഴ്ച ആയതോണ്ട്
മുട്ടായിതെരുല്‍ പോയാ നല്ല ചൂരല്‍ന്റെ മടഞ്ഞ കൊട്ട കിട്ടും
അങ്ങത്തെ രണ്ടെണ്ണം വാങ്ങണം , പോയ് നോക്കട്ടെ ,,,,
എന്നാ ഞാന്‍ എറങ്ങാ ,
മൂസക്കാ യാത്ര പറഞ്ഞ് ഇറങ്ങി ,
അസ്ലി മച്ലി എന്നും പറഞ്ഞ് മീന്‍ വിക്കുന്ന ബീരാന്‍ ക്കാനെ ഓര്‍ത്ത് ചിരിച്ചു പോയ് ഞാന്‍
നാട് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മാറിയ ഒരു മാറ്റം ,
ആ മാറ്റം ഇവിടെ ഇരുന്ന് ഒന്ന് മനസ്സില്‍ സങ്കല്പ്പിച്ചു നോക്കി ,
മൂസക്കാ പറഞ്ഞ , റോഡില്‍ ഹിന്ദികാര്‍ നിറഞ്ഞ ആ സായാഹ്നം ...
Friday, September 16, 2011
അസ്വസ്ഥ ചിന്തകള്‍
അസ്വസ്ഥ ചിന്തകള്‍ മനസിനെ വേട്ടയാടുന്നു,
ഇത്തരം ചിന്തകളാല്‍ മനസിക നില തന്നെ താളം തെറ്റും എന്ന അവസ്ഥ
വന്നപ്പോഴായിരുന്നു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ്
ഓണ്‍ലൈന്‍ സൌഹൃദത്തിന്റെ വിശാലതയിലേക്ക്
ഞാന്‍ കടന്നു വന്നത്
ഏകാന്തതയും ഒറ്റപെടലും നഷ്ടബോധവും വേട്ടയാടിയിരുന്ന എന്റെ മനസ്
പതുക്കെ അതില്‍ നിന്നുമെല്ലാം മോചിപ്പിക്കപെട്ടു ,
സൌഹൃദങ്ങള്‍ എന്റെ മനസില്‍ കുളിര്‍ മഴയായ് പെയ്തിറങ്ങി,
അസ്വസ്ഥ ചിന്തകളെ മനസിന്റെ ഒരു കോണില്‍ തളച്ചിട്ടു..,
സൌഹൃദത്തിന്റെ മാധുര്യം ഞാന്‍ ആസ്വദിക്കുക ആയിരുന്നു .
മനസിന്റെ ഒരു കോണില്‍ ഞാന്‍ തളച്ചിട്ട അസ്വസ്ഥ ചിന്തകള്‍ ഇന്ന്
ഉണര്‍ന്നിരിക്കുന്നു , ഞാന്‍ ഒറ്റക്കാണ് എന്ന തോന്നല്‍,
സ്വപ്നങ്ങളും , പ്രതീക്ഷകളും നശിച്ച ഞാന്‍ ജീവിതയാത്രയില്‍
ഒരു പരാജിതനായി എങ്ങോട്ടോ യത്ര ചെയ്യുന്നു,
മനസിന്റെ നിയന്ത്രണം ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ കൈയ്യടക്കിയിരിക്കുന്നു ,
അവ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ പോലും കഴിയാതെ
മൗനിയായി ഞാന്‍ ഇരിക്കുന്നു.,
മനസ് ഉമിത്തീ പോലെ പുകയുകയാണ്.
എന്താണെനിക്കു സംഭവിച്ചത്,??
മനസിന്റെ ധൈര്യം മാത്രം കൈമുതലാക്കി,
വിധിയോട് പൊരുതാന്‍ തീരുമാനിച്ചിറങ്ങിയ ഞാന്‍
മനസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ തോറ്റു പോകുന്നോ?
ഈ ഭ്രാന്തന്‍ ചിന്തകള്‍ എന്റെ മനസിനെ കയ്യടക്കുമ്പോള്‍
മുന്നോട്ടുള്ള യാത്ര ദുഷ്കരമാകുന്നു.,
നേടാന്‍ നിറമുള്ള സ്വപ്നങ്ങള്‍ ഒന്നും ഇല്ല എങ്കിലും
എനിക്കു ജീവിച്ചു തീര്‍ക്കണം.
അവസാനിക്കുമ്പോള്‍ പ്രതിഫലം ഒന്നും കിട്ടാത്ത ഈ ജീവിതനാടകം , വിധിക്കു മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ ,
അല്ല ജയിക്കാന്‍ തന്നെ . എനിക്കു ജീവിച്ചേ മതിയാകു ,
മനസ്സിനെ വരുതിയില്‍ നിറുത്തിയേ പറ്റു...
"ഭ്രാന്തന്‍ ചിന്തകളെ നിങ്ങളെ ഞാന്‍ വീണ്ടുംബന്ധിക്കുന്നു.
എന്റെ മനസിനെ വേട്ടയാടാന്‍ ബന്ധനം ഭേദിച്ചു വീണ്ടും ശക്തരായി
നിങ്ങള്‍ തിരിച്ചു വരും എന്ന് അറിഞ്ഞുകൊണ്ടുതന്നെ.".
Labels:
ജീവിതം
Wednesday, September 14, 2011
അങ്ങനെ കണ്ണുര്‍ മീറ്റും കഴിഞ്ഞു .. ഇനി
തുഞ്ചന്‍പറമ്പിലെ മീറ്റിലും , കണ്ണുര്‍ മീറ്റിലും ഒക്കെ പങ്കെടുക്കണം
എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു , പക്ഷെ സാധിച്ചില്ല ,
കഴിഞ്ഞ അഞ്ചാറു വര്‍ഷമായി എന്‍റെ പല ആഗ്രഹങ്ങളുംമറ്റാരും അറിയാതെ ആഗ്രഹങ്ങളായ് തന്നെ മനസ്സില്‍ ഇരിക്കാറാണ് പതിവ്.
അതുപോലെ തന്നെ മീറ്റില്‍ പങ്കെടുക്കാനും , ബ്ലോഗര്‍മാരെ
പരിചയപ്പെടാനുമുള്ള ആഗ്രഹവും ആഗ്രഹമായ് തന്നെ ഇരിക്കുന്നു ..
എങ്കിലും തുഞ്ചന്‍ മീറ്റിലെ വിവരങ്ങള്‍ തത്സമയം കൂതറ ഹാഷിമിലൂടെയും
കണ്ണുര്‍ മീറ്റിലെ വിവരങ്ങള്‍ പ്രീതേച്ചിയിലൂടെയും ( വളപൊട്ടുകള്‍ ) ഞാന്‍ അറിയുന്നുണ്ടായിരുന്നു ..
കണ്ണുര്‍ മീറ്റിലെ വിവരങ്ങളും , ഫോട്ടോകളും ഒക്കെകൂടി കണ്ടതോടെ
ആറു വര്‍ഷമായ് എന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തില്‍ വിലങ്ങു വീണിട്ട്
എങ്കിലും എന്‍റെ മനസ് അറിയാവുന്ന എന്റെകൂട്ടുകാര്അവര് എന്നെ പല സ്ഥലത്തും കൊണ്ടു പോകാറൂണ്ട്...
പ്രീതേച്ചിയും ( വളപൊട്ടുകള്‍ ) ഒരുപാടു നിര്‍ബന്ധിച്ചിരുന്നു കണ്ണുര്‍ മീറ്റില്‍
പങ്കെടുക്കാന്‍ പക്ഷേ ആരെയും ബുദ്ധിമുട്ടിക്കേണ്ടാ എന്നു കരുതി
പിന്നെ കണ്ണുര്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുത്തവര്‍ പരസ്പരം
ഇ മെയില്‍ ഐഡിയും , മൊബൈല്‍ നബറും ഒക്കെ
കൈമാറുന്നത് കണ്ടു ,
കണ്ണൂര്‍ മീറ്റിന്‍റെ അന്ന് പ്രീതേച്ചിയുടെ ഫോണിലൂടെശാന്ത ടീച്ചറെ പരിചയപ്പെട്ടു സംസാരിച്ചിരുന്നു .
അപ്പോള്‍ നിര്‍ത്തുന്നു--
സസ്നേഹം........ ജിത്തു
ശലഭം പോല്‍ പാറി പറക്കാന്‍ എന്‍ മനം കൊതിച്ചിടുന്നു , ദുഖങ്ങളും പരാതികളും പരിഭവങ്ങളും ഇല്ലാതെ
my mob no .. 09895340301
my email id .. mstars.jith@gmail.com
my blog link .. http://shalabamai.blogspot.com/
എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു , പക്ഷെ സാധിച്ചില്ല ,
കഴിഞ്ഞ അഞ്ചാറു വര്‍ഷമായി എന്‍റെ പല ആഗ്രഹങ്ങളും
അതുപോലെ തന്നെ മീറ്റില്‍ പങ്കെടുക്കാനും , ബ്ലോഗര്‍മാരെ
പരിചയപ്പെടാനുമുള്ള ആഗ്രഹവും ആഗ്രഹമായ് തന്നെ ഇരിക്കുന്നു ..
എങ്കിലും തുഞ്ചന്‍ മീറ്റിലെ വിവരങ്ങള്‍ തത്സമയം കൂതറ ഹാഷിമിലൂടെയും
കണ്ണുര്‍ മീറ്റിലെ വിവരങ്ങള്‍ പ്രീതേച്ചിയിലൂടെയും ( വളപൊട്ടുകള്‍ ) ഞാന്‍ അറിയുന്നുണ്ടായിരുന്നു ..
ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുവാനുള്ള എന്‍റെ ആഗ്രഹത്തിനു
കൂടുതല്‍ ജീവന്‍ വച്ചിരിക്കുന്നു ,
കൂടുതല്‍ ജീവന്‍ വച്ചിരിക്കുന്നു ,
ആറു വര്‍ഷമായ് എന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തില്‍ വിലങ്ങു വീണിട്ട്
എങ്കിലും എന്‍റെ മനസ് അറിയാവുന്ന എന്‍റെകൂട്ടുകാര്‍
മീറ്റിനു പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍
അവര്‍ എന്നെഅവിടെ എത്തിക്കുമായിരുന്നു ,
അവര്‍ എന്നെഅവിടെ എത്തിക്കുമായിരുന്നു ,
പങ്കെടുക്കാന്‍ പക്ഷേ ആരെയും ബുദ്ധിമുട്ടിക്കേണ്ടാ എന്നു കരുതി
എന്‍റെ മനസിലെ ആഗ്രഹം ഞാന്‍ ആരെയും അറിയിച്ചില്ല ...
അടുത്ത ബ്ലോഗ് മീറ്റില്‍ എത്ര ബുദ്ധിമുട്ടിയാണെങ്കിലും
ഞാനും പങ്കെടുക്കും , എനിക്കും ബ്ലോഗിലെ പുലികളേയും ,
ഞാനും പങ്കെടുക്കും , എനിക്കും ബ്ലോഗിലെ പുലികളേയും ,
സിംഹങ്ങളേയും ഒക്കെ നേരില്‍ കാണണം ,
പിന്നെ കണ്ണുര്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുത്തവര്‍ പരസ്പരം
ഇ മെയില്‍ ഐഡിയും , മൊബൈല്‍ നബറും ഒക്കെ
കൈമാറുന്നത് കണ്ടു ,
കണ്ണൂര്‍ മീറ്റിന്‍റെ അന്ന് പ്രീതേച്ചിയുടെ ഫോണിലൂടെ
മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും എനിക്കും നിങ്ങളെയൊക്കെ
പരിജയപ്പെടണം എന്‍റെ ഇ മെയില്‍ ഐ ഡിയും , മൊബൈല്‍ നബറും ചുവടെ ചേര്‍ക്കുന്നുണ്ട് ..
അപ്പോള്‍ ബ്ലോഗര്‍മാരുടെ കോള്‍ പ്രതീക്ഷിക്കുന്നു ട്ടോ
നോക്കാം എന്നെ പരിചയപ്പെടാന്‍ ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടോ എന്ന് അല്ലേ..???
എന്നെ വീല്‍ചെയറില്‍ ആക്കിയ രോഗത്തെ പ്പറ്റി അറിയാന്‍
ഈ ലിങ്ക് നിങ്ങളെ സഹായിക്കും
എന്നെ വീല്‍ചെയറില്‍ ആക്കിയ രോഗത്തെ പ്പറ്റി അറിയാന്‍
ഈ ലിങ്ക് നിങ്ങളെ സഹായിക്കും
അപ്പോള്‍ നിര്‍ത്തുന്നു--
സസ്നേഹം........ ജിത്തു
ശലഭം പോല്‍ പാറി പറക്കാന്‍ എന്‍ മനം കൊതിച്ചിടുന്നു , ദുഖങ്ങളും പരാതികളും പരിഭവങ്ങളും ഇല്ലാതെ
my mob no .. 09895340301
my email id .. mstars.jith@gmail.com
my blog link .. http://shalabamai.blogspot.com/
Subscribe to:
Posts (Atom)