ചിങ്ങം പിറന്നു അത്തവുമെത്തി
പൂത്തറ ഒന്ന് ഒരുക്കേണം
പൂവുകള്‍ തേടി കൂട്ടരുമൊത്ത്
തൊടികളും മലകളും
കയറി ഇറങ്ങേണം
പൂക്കൂട നിറയെ തെച്ചിയും
പിച്ചിയും തുമ്പയും പറിച്ചു നിറക്കേണംപൂത്തറ ഒന്ന് ഒരുക്കേണം
പൂവുകള്‍ തേടി കൂട്ടരുമൊത്ത്
തൊടികളും മലകളും
കയറി ഇറങ്ങേണം
പൂക്കൂട നിറയെ തെച്ചിയും
പല വര്‍ണ പൂക്കളാല്‍
നിറഞ്ഞൊരാ മനസുമായി
വീട്ടിലേക്കു മടങ്ങേണം
കാലത്തെണീറ്റു ചാണകം മെഴുകിയാ
പൂത്തറയില്‍ പല വര്‍ണ്ണ പൂക്കളാല്‍
പൂക്കളം ഒന്ന് ഒരുക്കേണം
അത്തം പത്തിന്
പുത്തനുടുപ്പിട്ട് പൂക്കളം തീര്‍ത്ത്
മാവേലി മന്നനെ വരവേല്‍ക്കണം..
കൂട്ടര്‍ തന്‍ വീട്ടിലെല്ലാം ഓടിനടന്നാ
പൂക്കളമെല്ലാം കാണേണം
കൂട്ടരുമൊത്ത് ഊഞ്ഞാലാടി മാവേലി മന്നനെ വരവേല്‍ക്കണം..
കൂട്ടര്‍ തന്‍ വീട്ടിലെല്ലാം ഓടിനടന്നാ
പൂക്കളമെല്ലാം കാണേണം
വിശന്നു വലയുമ്പോള്‍
പപ്പടം പായസം ഉപ്പേരിയും കൂട്ടി
സന്ധ്യ മയങ്ങുമ്പോള്‍
ഓണം കഴിയുമ്പോള്‍
അടുത്തൊരാ ഓണത്തിനായ്
കാത്തിരിക്കേണം..
കാലമതേറെ കടന്നുപോയ്
ഓണമതേറെ ആഘോഷിച്ചു
ഇന്നാകെ മാറിപ്പോയ്
ഓണത്തിന്‍ ഒരുക്കങ്ങള്‍
ചാണകം മെഴുകിയാ
പൂത്തറ ഇല്ല, പൂക്കുടയുമില്ല
ഓണസദ്ധ്യ ഒരുക്കീടുവാനായ്
നേരമതൊട്ടു മില്ലതാനും.
കാലമതേറെ മാറിപോയെങ്കിലും
ഓര്‍മയില്‍ പഴയൊരാ ഓണ നാളുകള്‍
ഇന്നുമെന്‍ മനസില്‍ പൂക്കളമെരുക്കുന്നു.